Chapter Title : ഹൃദയനുരാഗം [D_Cruz]
എനിക്ക് സ്കൂളിൽ പോകാൻ.കാണാൻ അത്ര ചന്തം ഒന്നും ഇല്ലെങ്കിലും പഠിക്കാൻ എനിക്ക് നല്ല ഇഷ്ട്ടം ആയിരുന്നു.അല്ല ..എങ്ങനെ ചന്തം ഉണ്ടാവാനാ
10 വയസിൽ തുടങ്ങിയതാ ഈ ഓട്ടം 3 നേരം കഞ്ഞിവെള്ളം കുടിച്ചു ചെറ്റകുടിലിൽ കിടക്കുന്ന എനിക്ക് ഉണ്ണിമുകുന്ദന്റെ ചന്തം വേണം എന്ന് പറഞ്ഞ നടക്കുമോ.
എന്നാലും കാണാൻ അത്രക് മോശം ഒന്നും അല്ലാട്ടോ.അമ്മയെ കണ്ട ഓർമ പോലും ഇല്ലെങ്കിലും 'അമ്മ നല്ല സുന്ദരി ആയിരുന്നു എന്ന് മാമൻ പറഞ്ഞു കേട്ടിട്ടുണ്ട്.അത്‌കൊണ്ട് തന്നെ കാണാൻ അത്യാവശ്യം നിറം ഓക്കേ ഉണ്ട് എനിക്ക്. തടി ഇല്ലാതെ മെലിഞ്ഞ ശരീരം,ഒറ്റ വാക്കിൽ പറഞ്ഞ സ്ലിം ബ്വൂട്ടി.
സിംപതി കൊണ്ടാണോ അതോ എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണോ അറിയില്ല,നാട്ടിലെ എല്ലാവർക്കും എന്നെ ഭയങ്കര കാര്യമാ..എനിക്കും അത് പോലെ തന്നെയാ..എല്ലാവരേം ഇഷ്ടമാ..പ്രേതേകിച് പുരുഷന്മാരെ.
ശോ ....നിങ്ങളോട് കഥ പറഞ്ഞു നിന്ന് നേരം പോയതറിഞ്ഞില്ല.
ഇതെല്ലം തീർത്ത് മാമന് കഞ്ഞിയും കൊടുത്തിട് വേണം എനിക്ക് സ്കൂളിൽ പോവാൻ.
10 ക്ലാസ്സിൽ നല്ല മാർക്കോടുകൂടി ജയിച്ചതുകൊണ്ട് അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടി.അത്‌കൊണ്ട് ഇപ്പോഴും പഠനം നടക്കുന്നുണ്ട്.
''മാമാ .....ശബ്ദം ഒന്നും കേൾകുന്നില്ലലോ..എവടെ ..''
ഞാൻ സൈക്കിൾ പുറത്തു ചാരി നിർത്തി അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു.
''ഇവടെ ഉണ്ടടാ..ചത്തിട്ടില്ല ''
''ച്ചെ...ഞാൻ കരുതി അങ് പോയി ന്ന്''
''പോണംന്നൊക്കെ ആഗ്രഹം ണ്ട്.ഇങ്ങനെ നരകിച്ച് നിനക്കും ഒരു ഭാരമായി ഇങ്ങനെ കിടക്കുമ്പോൾ..''
''പിനേ...നല്ല ഭാരമാ പ്രേതേകിച് കുളിപ്പിക്കുമ്പോൾ...എന്റെ പൊന്നു മാമ നിങ്ങൾ അങ്ങൊട് പോയ പിനെ ഈ വീട്ടിലെ വരുമാനം നിലക്കുലെ.എല്ലാ മാസവും വരുന്ന നിങ്ടെ
💬 Comments
View all comments