Chapter Title : ഹൃദയനുരാഗം [D_Cruz]
പെൻഷൻ മുടങ്ങിയാൽ പിന്നെ ഞാൻ പട്ടിണി ആയിപ്പോവുലേ.''
''ഒന്ന് പോടാ ..ആ കാശുകൊണ്ട് എന്റെ തൈലം വാങ്ങാൻ പോലും തികയില്ല എന്ന് എനിക്കാറായ.''
''ഹഹ നിങ്ങൾ മിണ്ടാതെ ഈ കഞ്ഞി അങ് കുടിച്ചേ..എനിക്ക് ഇപ്പോഴേ നേരം വഴുക്കി ''
''ഡാ അനൂപേ ....''
''ഓഹ് വന്നോ മാങ്ങ ''
എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അവൻ മനോജ്.ഞാൻ അവനെ മാങ്ങ എന്ന വിളിക്ക.സുഹൃത്തു മാത്രം അല്ല എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയ അവൻ. അവനറിയാതെ ഒരു രഹസ്യം പോലും എന്റെ ജീവിതത്തിൽ ഇല്ല.
''ഡാ നി അവടെ കഥാപ്രസംഗം നടത്തികൊണ്ടിരിക്കണോ.ഇപ്പോ തന്നെ ഒരുപാട് വഴുക്കി.ഫസ്റ്റ് പിരീഡ് കണക്കാ അത് ഓർമ വേണം.''
''ധാ വരുന്നു ഡാ...കിടന്ന് ചാവണ്ട.''
ഞാൻ വേഗം ഷർട്ട് മാറ്റി കയ്യിൽ കിട്ടിയ രണ്ട് നോട്ടുബുക്ക് എടുത്ത് ഇറങ്ങി.
മാങ്ങ - ''എന്തായിരുന്നു മാമനും മരുമോനും കൂടി രാവിലെ തന്നെ.''
ഞാൻ -''ഓഹ് അത് സ്ഥിരം കലാപരിപാടികൾ''
മാങ്ങ -''ഹ്മ്മ് ...വേഗം വാ.''
ഞാൻ -'' അല്ല രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു.എന്താണൊരു ഇളക്കം.''മാങ്ങ -'' എന്ത് ഇളക്കം?''
ഞാൻ -'' അല്ലേൽ ക്ലാസ്സിൽ പോവാൻ മടി കാട്ടി ഇരിക്കാറുള്ള നിനക്കു ഇപ്പോ അവടെ എതാൻ ഭയങ്കര ഉത്സാഹമാണല്ലോ.?''
മാങ്ങ -'' യെ അങ്ങ്നെ ഒന്നും ഇല്ല നിനക്കു തോന്നുന്നതാകും.''
ഞാൻ -'' മോനെ എന്നോട് നീ കള്ളം പറയല്ലേ...
നിന്റെ ചാട്ടം എവിടേക്കാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.''
മാങ്ങ -'' എടാ എനിക്കും നിനക്കും ക്ലാസ്സിലെ പെണ്പിള്ളേരെകാളും കൂടുതൽ ഇഷ്ട്ടം ആൺപിള്ളേരോടാണെന്ന് നിനക്കു അറിയാലോ''
ഞാൻ
💬 Comments
View all comments