Chapter Title : ഹൃദയത്തിന്റെ ഭാഷ 3
ചെയ്യാൻ തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഭൂതകാലത്തിലേക്കുള്ള യാത്രകളും വിവരങ്ങളും ചില വെളിപ്പെടുത്തലു കളുമൊക്കെയുണ്ട് ഇതിൽ. നിനക്ക് ഫോളോഅപ് ന് വേണ്ടി ഒരുപാടൊന്നും അതിന്റെ പിന്നാലെ അലയേണ്ടി വരില്ല ..' റീഗൽ എന്നെയും ഡയറിയേയും മാറി മാറി നോക്കി പുഞ്ചിരിച്ചു . 'വാർത്തകൾക്കു പിന്നാലെ അലയുന്നതല്ല, വാർത്തകൾ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ പത്ര ധർമ്മം. ആ സാഹിത്യകാരന്റെ മരണത്തിൽ അങ്ങനെ വല്ല സ്കോപ്പും ഉണ്ടോന്ന് നോക്കുകയാണ് ഞാൻ ..' സ്വാമി സാറിന്റെ ക്ലാസ്സാണ് പെട്ടെന്ന് ഓർമ്മയിലെത്തിയത്. ' 'Dog Bites a Man' Is Not News.. but 'Man Bites a Dog' Is News ' എന്ന് സാർ പറഞ്ഞപ്പോൾ ' കുറച്ചു പൈസ കൊടുത്ത് ആരെയെങ്കിലും കൊണ്ട് പട്ടിയെ കടിപ്പിച്ച് നമുക്ക് ന്യൂസ് ഉണ്ടാക്കാം അല്ലേ സാർ?' എന്ന് ഉറക്കെ വിളിച്ചു ചോദിച്ച റീഗൽ.. അവൾ തന്നെയാണ് ഈ സ്ഥാപനത്തിന് ഏറ്റവും ഇണങ്ങുന്നവൾ എന്ന തിരിച്ചറിവിൽ ഞാൻ പിന്തിരിഞ്ഞു നടന്നു . സത്യങ്ങൾക്കു പിന്നാലെ എത്ര അലഞ്ഞാലും എന്തൊക്കെ കണ്ടെത്തിയാലും ഒരു പരിധിക്കപ്പുറം ഒരു മീഡിയയിലും അതിനെ പ്രോത്സാഹിപ്പിക ്കില്ല. ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ഒരു സെൻസേഷണൽ ന്യൂസ് കഴിഞ്ഞ് എവിടെ നിന്നൊക്കെയോ വന്നെത്തുന്ന , വാർത്ത മുക്കാനുള്ള നോട്ടു കെട്ടുകളുടെ അടിമകൾ മാത്രം . ഓഫീസിൽ നിന്നിറങ്ങുമ്പോൾ സബ് എഡിറ്റർ സഞ്ജീവൻ എതിരേ വന്നു . കഥകള്‍.കോം അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി മിന്നി. 'ഞാൻ അപ്പോഴേ പറഞ്ഞില്ലേ സാറെ ആവശ്യമില്ലാത്ത പണിയ്ക്ക് പോയാൽ പണി കിട്ടുമെന്ന് . ഇപ്പൊ എങ്ങനെയുണ്ട്?!' ഇരച്ചു
💬 Comments
View all comments