Chapter Title : ഹൃദയത്തിന്റെ ഭാഷ 3
വന്ന ദേഷ്യം പണിപ്പെട്ട് അടക്കി . 'എടാ ചെക്കാ, ഈ തുക്കടാ മാഗസീൻ കണ്ടിട്ടല്ല ഞാൻ പത്രപ്രവർത്തനം തുടങ്ങിയത്. ഇവിടത്തെ ജോലി ഇല്ലെങ്കിലും എനിക്കൊരു പുല്ലുമില്ല.തുടങ്ങി വച്ചതൊക്കെ പൂർത്തീകരിയ്ക്കാൻ എനിക്കൊരുത്തന്റ േം സഹായവും വേണ്ട. അതുകൊണ്ട് .. അനിയൻ ചെല്ല് ..' കയ്യിലിരുന്ന കാർട്ടൂൺ കാറിന്റെ മുൻ സീറ്റിലേക്കിട്ട് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു. മനസ്സ് പോലെ കലുഷിതമായ ആകാശവും കറുത്തു കിടന്നു. റീഗലിനെ ഓർത്തപ്പോൾ ആദ്യത്തെ തുള്ളി കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ വീണ് ചിതറി. വൈപ്പർ ഓൺ ചെയ്ത് ഞൊടിയിടൽ അത് മായ്ച് കളയാൻ ശ്രമിച്ചു . പക്ഷേ പിന്നാലെ വന്ന പെരുമഴയെ മായ്ച്ചു കളയാൻ ഒരു വൈപ്പറിനും കഴിയില്ലെന്ന് മനസ്സിലായപ്പോൾ റോഡരുകിൽ കാർ ഒതുക്കി. പുറത്ത് മഴപെയ്തപ്പോൾ എന്റെയുള്ളിൽ ഓർമ്മകളുടെ പെയ്ത്തായിരുന്നു. സ്റ്റിയറിംഗിൽ മുഖം ചേർത്ത് മഴ നോക്കി കിടന്നു. കലാലയം.. സുഹൃത്തുക്കൾ.. വിനോദയാത്രകൾ... റീഗൽ... ചേതനാ ഗൃദ്ധാ മല്ലിക്ക് ദുപ്പട്ടയിൽ തീർക്കുന്ന കുരുക്ക് പോലെ ഏതൊരു ഓർമ്മയുടെ അവസാനവും അവളുണ്ടാകും എന്നത് വീണ്ടും വീണ്ടും എന്നെ ശ്വാസം മുട്ടിച്ചു. തൊട്ടടുത്ത സീറ്റിലെ കാർട്ടൂണിലേക്ക് കണ്ണുകൾ നീണ്ടു. റീഗൽ പരിഹാസത്തോടെ നിഷേധിച്ച ഡയറി കയ്യിലെടുത്തു. ആദ്യ പേജിൽ പിൻ ചെയ്തു വച്ച പത്രക്കട്ടിങ്ങിലിരുന്ന് സിനി വേദനയോടെ ചിരിച്ചു . ദുരൂഹ സാഹചര്യത്തില് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി എന്ന ഒറ്റക്കോളം വാർത്ത. എന്തായിരുന്നു അതിനു പിന്നാലെ പോകാൻ തനിക്കുണ്ടായ പ്രചോദനം? ഒരു മദ്യപാന സദസ്സിൽ സുഹൃത്തായ അസിസ്റ്റന്റ് കമ്മീഷ്ണർ ദേവരാജ് പറഞ്ഞ ഒരു വാചകം . അതായിരുന്നു തുടക്കം . വാർത്തകളെ പറ്റിയും
💬 Comments
View all comments