0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 3

Author : kkstories Read All Parts 158

പ്രതിഷേധങ്ങളെ പറ്റിയും ഘോരം പ്രസംഗിക്കുകയായിരുന്നൂ ഞാൻ . ദേവരാജ് കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി എന്നെ ചുഴിഞ്ഞ് നോക്കി . 'വടക്കോട്ട് നടക്കുന്നതെന്തും നമുക്ക് വലിയ വാർത്തകളാണ്. വല്യ പ്രതിഷേധമാണ് അനീതി കാണുമ്പോള് . അതിനേക്കാള് വലുത് നമ്മുടെ കൺമുന്നിൽ നടന്നാലും കാണാത്ത ഭാവത്തില് നടന്നു കളയും. ഡൽഹിയിൽ നടന്നതിനേക്കാൾ വലിയ ക്രൂരതയാണ് പത്തനാപുരത്ത് നടന്നത് . എന്നിട്ട് സംഭവം പോലും പുറത്തറിഞ്ഞൊ? അതാണ് മലയാളി !' അയാൾ സോഫയിലേക്ക് ചാഞ്ഞപ്പോൾ എന്റെ ആത്മാവ് മിന്നലേറ്റിട്ടെന്നപോലെ ഞെട്ടിയുണർന്നു. അന്നുമുതൽ മൂന്നു ദിവസം ഊണും ഉറക്കവുമില്ലാതെ സിനിയുടെ കൊലപാതകത്തിന് പിന്നാലെ .. അവളുടെ ശരീരത്തില് കൃത്യം പതിമൂന്ന് വെട്ടുകൾ ഉണ്ടായിരുന്നു . മരണത്തിനു മുൻപും ശേഷവും അവൾ അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ആദ്യം മുതൽ തന്നെ പോലീസ് ആ കേസിൽ കാണിച്ച അനാസ്ഥ എന്നെ അമ്പരപ്പിച്ചു. തെളിവുകളും സാക്ഷിമൊഴികളുമായി മൂന്നു ദിവസം പത്തനാപുരത്ത്. തിരികെയെത്തിയപ് പോൾ എന്നെ കാത്തിരുന്നത് പിരിച്ചു വിടൽ നോട്ടീസായിരുന്നു. ഡയറിക്കുള്ളിൽ പുറംലോകമറിയാത്ത ഒരുപാട് സത്യങ്ങുമായി സിനി വേദനിച്ച് പുഞ്ചിരിച്ചു മയങ്ങി കിടന്നു .. -------------------- മഴനോക്കിയിരുന്നപ്പോൾ പെട്ടെന്ന് ഒരു ഉൾപ്രേരണ തോന്നി . ലാപ്ടോപ്പ് എടുത്ത് മുഖപ്പുസ്തകത്തിലെ എന്റെ വ്യാജ പ്രൊഫൈൽ ഓപ്പൺ ചെയ്തു . 'ചാവേർ' എന്ന അതിലെ എന്റെ പേജ് അപ്രിയ സത്യങ്ങൾ മാത്രം കോറിയിടുന്ന ഒരു ചുവരായിരുന്നു. പത്രപ്രവർത്തനം എന്ന അടിമപ്പണിയുടെ ചൊരുക്ക് തീർക്കുന്നത് ഈ ചുവരിലൂടെയായിരു ന്നു. മുഖം നോക്കാതെ പലതും വിളിച്ചു പറയാൻ മുഖമില്ലാത്തതാണ് നല്ലതെന്ന് മനസ്സിലാക്കിയിടത്തായിരുന്നു ചാവേറിന്റെ ജനനം. മഴ തോരുന്നതിന് മുൻപു തന്നെ എന്റെ

💬 Comments

View all comments