Chapter Title : ഹൃദയത്തിന്റെ ഭാഷ 3
കൈവിരലുകൾ കീ ബോർഡിലൂടെ അതിദ്രുതം ചലിച്ചു. ചാവേറിന്റെ ചുവരിലിരുന്ന് ലക്ഷോപലക്ഷം ടാഗുകൾ വിരിയുന്നതിനു മുൻപ്, ക്ഷീണിച്ച മിഴികളോടെ സിനി എന്നെ നോക്കി ചിരിച്ചു . -------------------- ഒന്നുറങ്ങിപ്പോയി എന്നത് സത്യമാണ്.. എന്നാലും എന്തൊരുറക്കമായിരുന്നൂ അത്! വന്നയുടനെ കയറി കിടക്കുകയായിരുന്നു. പകൽ പതിനൊന്നു മണി പോലും ആയിട്ടുണ്ടായിരു ന്നില്ല. ഉണരുമ്പോൾ ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്. ആരോ ടോർ ബെല്ലടിക്കുന്നു. ലൈറ്റ് ഓൺ ചെയ്ത് ചെന്ന് വാതിൽ തുറന്നു . 'എത്ര നേരമായി മാഷേ?' റീഗൽ അക്ഷമയോടെ എന്നെ കടന്ന് അകത്തേക്ക് പ്രവേശിച്ചു. ഞാൻ അറിയാതെ ക്ലോക്കിൽ നോക്കി . മണി ഒൻപത് പത്ത് . 'നിനക്ക് അക്കോമടേഷൻ ആയില്ലേ?' ഞാൻ ഭംഗിവാക്ക് ചോദിച്ചു . സത്യത്തില് എന്റെ ഹൃദയം ആർദ്രമായൊരു ഗാനം മൂളാൻ തുടങ്ങിയിരുന്നു . 'അതൊക്കെ ഓക്കെയാണ്. ഞാൻ വന്നത് സിദ്ധൂന്റെ ആ ഡയറിക്ക് വേണ്ടിയാണ് . മാഗസീനിൽ എന്റെ ആദ്യ വർക്ക് പത്തനാപുരം കൊലപാതകത്തെ പറ്റിയുള്ള സ്പെഷ്യൽ ഫീച്ചറാണ്. ഐ തിങ്ക്.. നിനക്കെന്നെ ഹെൽപ്പ് ചെയ്യാൻ കഴിയും..' ഞാൻ പൊട്ടിച്ചിരിച്ചു . 'എന്തേ..? മരിച്ച സാഹിത്യകാരന്റെ വയറ്റിൽ നിന്നും കള്ളിന്റൊപ്പം കീടനാശിനിയൊന്നും കണ്ടെത്താൻ പറ്റിയില്ലേ?' പരിഹാസം അവൾ ചിരിച്ചു തള്ളി. 'ലീവിറ്റ് യാർ.. സിനി കൊലക്കേസ് ചർച്ച ചെയ്യപ്പെടുന്നു. എനിക്ക് അതേപ്പറ്റി കൂടുതല് അറിയണം. നീയല്ലാത ആരാ ഇവിടെ എന്നെ ഹെൽപ് ചെയ്യാൻ?' അവളുടെ കണ്ണിൽ ചെറിയ പെൺകുട്ടിയുടെ നിഷ്ക്കളങ്കത തിളങ്ങി . എനിക്ക് വാത്സല്യം തോന്നി . ആ മുഖം കോരിയെടുത്ത് ഓമനത്തമുള്ള മുഖത്ത് ചുംബിക്കാൻ ഞാൻ ഉൽക്കടമായി ആഗ്രഹിച്ചു. ആ നിമിഷം
💬 Comments
View all comments