0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 5

Author : kkstories Read All Parts 142

ഹൃദയത്തിന്റെ ഭാഷ- 5

Hridayathinte Bhasha PART-05 bY അഭ്യുദയകാംക്ഷി | Previous Parts

ഇടിത്തീപോലെയാണ് ആ വാക്കുകള് സിദ്ധാര്ത്ഥന്റെ ചെവികളില് വന്നു പതിച്ചത് ..സിദ്ധാര്ത്ഥന് കണ്ണുകളടച്ച് പല്ല്കടിച്ചുകൊണ്ട് ഫോണ് ചെവിയില്നിന്നു ം എടുത്ത് താഴേക്കുവലിച്ചെറിഞ്ഞു..സിനി അതിജീവനത്തിനായിട്ടുള്ള സമരത്തിലോ..വിഭവദൗർലഭ്യതയാലോ.. ഉൽമൂലനം ചെയ്യപ്പെട്ടവളല്ല.. ലഹരിക്കടിമപ്പെട്ട് അമ്മയെന്നോ പെങ്ങളെന്നോ തിരിച്ചറിയാന് കഴിയാത്ത വേട്ടമൃഗങ്ങളുടെ കാമപശിക്കിരയാവള ാണ്...അവളുടെ മരണത്തിനുത്തരവാദികളെ നിയമത്തിനുമുന്നില് കൊണ്ടുവെന്നേതീരൂ.. സിദ്ധാര്ത്ഥന് മനസ്സില് ഉറപ്പിച്ചു ............... .... ചാവേര് വിദ്യാർത്ഥി സംഘടനയെ ശക്തമായി ഉപയോഗിക്കാന് സിദ്ധാര്ത്ഥന് തീരുമാനിച്ചു പത്തനാപുരം ട്വൌണ്മാര്ക്കെറ്റിനടുത്തുള്ള ഷഹനഗിഫ്റ്റ്ഹൌസിനോട്ചേര്ന്ന് ഹൈവേറോഡിനുസമീപം സമരപന്തല്ഒരുങ് ങി..മുദ്രാവാക്യങ്ങള് വിളിച്ചും മുഖത്ത് കറുപ്പുവാരിതേച്ചും പലരും പ്രതിഷേധങ്ങള് നടത്താന് തുടങ്ങി..ഈ വിവരങ്ങള് സോഷ്യല്മീഡിയയിലും പല ചാനലുകളിലും ചര്ച്ചാവിഷയമായി...... ആ സമയം സിദ്ധാർത്ഥൻ തനിക്ക് കൈമോശം വന്ന തെളിവുകൾക്ക് പിന്നാലെ വീണ്ടും ഓടിതുടങ്ങിയിരുന്നു...ഷാരോണിലേക്കും മിഥുനിലേക്കും തന്നെ എത്തിച്ച SK brothers super speciality ഹോസ്പിറ്റലിലെ സിസ്റ്റർ വിമലയെ ഒരിക്കൽ കൂടി സിദ്ധാര്ഥന് കണ്ടുമുട്ടി.... "സർ സിനിയെ ഇല്ലാതാക്കിയ ആ കത്തിമുന ഇപ്പോൾ എന്നെ തിരയുകയായിരിക്കും ഈ ഹോസ്പിറ്റലിൽ നടക്കുന്ന അവയവക്കടത്തിനെക്കുറിച്ച് സിനിക്ക് അറിയാമായിരുന്ന രഹസ്യങ്ങളാണ് അവൾടെ കൊലപാതകത്തിന് കാരണമായതെന്നു ഞാൻ വിശ്വസിക്കുന്നു അവൾക്ക് ഈ വിവരങ്ങൾ കൈമാറിയത് ഞാനാണെന്ന് തിരിച്ചറിയുന്ന നിമിഷം ഞാനും കൊല്ലപ്പെട്ടേക്കാം'' അത് പറയുമ്പോള് വിമലയുടെ കണ്ണുകളില് വല്ലാത്ത ഒരു ഭീതിനിഴലിക്കുന്നത് സിദ്ധാര്ഥന് മനസ്സിലാക്കി.. വിമലയുടെ പേര് എവിടെയും പറയില്ലെന്ന് അവള്ക്കു ഉറപ്പുകൊടുത്തുക ൊണ്ടാണ് സിദ്ധാര്ഥന് തിരിച്ചുപോന്നത് ...... ദിവസങ്ങള് വേഗത്തില് ഓടിക്കൊണ്ടിരുന് നു..ചാവേര് സമരപ്പന്തലില് ആളുകളുടെ എണ്ണവും കുറഞ്ഞുവന്നു..അതിനിടയില് കടന്നുവന്ന നിറങ്ങളുടെ ഉത്സവം കറുപ്പിനോട് ചേര്ന്ന് പലവര്ണ്ണങ്ങളും ഇഴുകിചേര്ന്ന് ഹോളിആഘോഷമാക്കിമാറ്റി..പ്രൊഫൈല് പിച്ചര് കറുപ്പിച്ചും പ്രതിഷേധമുദ്രാവ ാക്യങ്ങള് പോസ്റ്റ് ചെയ്തും ലൈക്കും കമന്റും നിറച്ചവര് സിനിയെന്ന പേരുപോലും മിണ്ടാതായി...കത്തിക്കയറിയ ഹാഷ് ടാഗുകൾ കേവലം ആഷ് ടാഗ് പോലെ എരിഞ്ഞടങ്ങി... പ്രതിഷേധം വെറും ലൈക്കിനും ഷെയറിനും വേണ്ട സൂത്രവിദ്യയായി... അപ്പോഴും സിദ്ധാര്ഥന് തെളിവുകള് തേടിയുള്ള യാത്രതുടര്ന്നു..താന് വെറും വെള്ളപേപ്പറില് എഴുതിപ്പിടിപ്പിച്ചിരിക്കുന്നസത്യങ്ങള്വച്ച് ഒന്നും ചെയ്യാന് പറ്റില്ലെന്ന് സിദ്ധാര്ത്ഥനു മനസ്സിലായി...മുന്പ് താന് സഞ്ചരിച്ചവഴികള്‍ ഓരോന്നോരോന്നായി ഓര്ത്തെടുക്കാന് ശ്രമിച്ചുകൊണ്ടിരിന്നു..പെട്ടന്ന് സിദ്ധാർത്ഥന്റെ തലച്ചോറിൽ ചില വിസ്ഫോടനങ്ങൾ ഉണ്ടായി...മകളുടെ ദുരന്ത വാർത്തയറിഞ്ഞ് തകർന്നുപോയ ആ അമ്മയുടെ അടുത്തേക്ക് ഇതിന്റെ പേരിൽ വല്ല കേസിനോ മറ്റോ പോയാൽ കൊന്നു കളയുമെന്ന് ഒരു പോലീസുകാരന് ഭീഷണിപ്പെടുത്തിയ കാര്യം സിനിയുടെ അമ്മ ആ ഹോസ്പിറ്റലിൽ വച്ച് തന്നോട് പറഞ്ഞിരുന്നു. ഇനി അത് ദേവരാജൻ ആയിരിക്കുമോ?!!!അങ്ങനെ എങ്കിൽ സിനിയുടെ അമ്മ ദേവരാജനെ

💬 Comments

View all comments