Chapter Title : ഹൃദയത്തിന്റെ ഭാഷ 5
നോക്കി കണ്ണുമിഴിച്ചുകി ടക്കുന്നു.. സിദ്ധാര്ത്ഥന്റെ കണ്ണില്നിന്നും ഇരുള് പതിയെ പതിയെ മറഞ്ഞു ആരൂപത്തിന് വ്യെക്തതനല്കി..കണീര് വറ്റിയുണങ്ങിയ കണ്തടങ്ങളില് അന്ന് ഹോസ്പ്പിറ്റലില്‍ വച്ച് കാണുമ്പോഴുള്ള പ്രതീക്ഷയില്ല..ശരീരവും വളരെ ശോഷിച്ചിരിക്കുന്നു..സിദ്ധാര്ഥന് അവിടെക്കിടന്നിരുന്ന ചെയർ എടുത്തിട്ട് അവരുടെ അരുകെചേര്ന്ന് ഇരുന്നു.. ''എന്റെ പേര് സിദ്ധാര്ത്ഥന് എന്നാണ് '' അയാള് സ്വയം പരിചയപ്പെടുത്തി...... അനങ്ങാതെ ആ കിടപ്പില്തന്നെ അവര് മിഴികള്മാത്രം അടച്ചുതുറന്നു ഓര്മയുണ്ട് എന്ന് അര്ത്ഥം വരുത്തി.. സിദ്ധാര്ത്ഥന് മൊബൈല്സ്ക്രീനില് തെളിഞ്ഞുനിന്ന ദേവരാജന്റെ ഫോട്ടോ അവര്ക്ക് കാണിച്ചുകൊടുത്തുകൊണ്ട് ചോദിച്ചു..''ഇയാളെ അറിയുമോ ?''... നെഞ്ചോടമര്ത്തിപ്പിടിച്ച കൈകളൾ മെല്ലെ വിറയ്ക്കാന് തുടങ്ങി ഒരു കൈ ഉയര്ത്താന് ശ്രമിച്ചപ്പോള് അവര് കൈകൾക്കുള്ളില് ചേര്ത്തുപിടിച്ചിരുന്ന ഫ്രൈംചെയ്ത ചെറിയഫോട്ടോകാണാന് തുടങ്ങി.. സിദ്ധാര്ഥന് ആ ഫോട്ടോ തന്റെ കൈകളില് എടുത്തുനോക്കിയതും സിദ്ധാര്ത്ഥന്റെ നെഞ്ചിടിപ്പ്കൂടുതലായി അവരുടെ കൈകളേക്കാള് തന്റെ കൈകൾ വിറക്കുന്നതു സിദ്ധാര്ഥന് അറിഞ്ഞു...സിനിയുടെയും അമ്മയുടെയും കൂടെനില്ക്കുന്ന ആളെ ചൂണ്ടിക്കാട്ടി ഇതാരെന്നു അവരോടു ചോദിച്ചു....വരണ്ടുണങ്ങിയ തൊണ്ടയില് നിന്നും വ്യെക്തമാല്ലാത്ത ആ വാക്കുകള് വന്നു വീണു... ''അവളുടെ അച്ഛന്'' തലച്ചോറിനുള്ളില് സൂചിതറക്കുന്നത് പോലെയാണ് ആ വാക്കുകള് വന്നുവീണത്..... സിദ്ധാര്ഥന് ചാവികൊടുത്തുവിട്ട പാവയെപ്പോലെ അവിടെനിന്നും എഴുന്നേറ്റ് കാറിനടുത്തെക്ക് വന്നു ഡോര് തുറന്നു അതിനകത്തിരുന്നു....എല്ലാവരും കൈയ്യൊഴിഞ്ഞിട്ടും തെളിവുകള് നഷ്ട്ടപ്പെട്ടിട്ടും ഏതോ ഒരു ഉള്പ്രേരണപോലെ താന് ഇതിന്റെ പിന്നാലെ വിടാതെപിന്തുടര്ന്നുവന്നതിന്റെ കാരണങ്ങള് എന്താണെന്ന് മനസ്സിനു വ്യെക്തമായിത്തു ടങ്ങി....'സിനിനാരായണന്' എന്ന മുഴുവന് പേര് ഡയറിയില് എഴുതുമ്പോള് സിനിയെന്നുമാത്രം എഴുതിയത് ഓര്മ്മവന്നു..സഹജീവനായ ഒരു പെണ്കുട്ടിക്ക് നീതികിട്ടാന് വേണ്ടിയല്ല തനിക്കു നീതികിട്ടാന് വേണ്ടിയാണ് താന് ഈ കഷ്ടപ്പെടുന്നത് എന്ന് സിദ്ധാര്ഥന് മനസ്സിലാക്കുകയായിരുന്നു ..സിദ്ധാര്ഥന് തന്റെ പോക്കെറ്റില് കിടന്ന id കാര്ഡ് എടുത്തുവെറുതെ നോക്കി...
💬 Comments
View all comments