0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 5

Author : kkstories Read All Parts 208

തെളിവുകള് നമ്മുടെ കയ്യില് വരാന് ചാന്സ് ഉണ്ട്'' ''അത് ഞാനേറ്റു സര്.. ഞാനിപ്പോള് തന്നെ പോകാം..പക്ഷെ റിസ്ക് എടുക്കുന്തോറും എന്റെ പേമെന്റും കൂടും'' അവള് മനോഹരമായി പുഞ്ചിരിച്ചു.. ദേവരാജനും ചിരിച്ചുകൊണ്ട് പറഞ്ഞു ''പൊന്നിനും പണത്തിനും മോഹമില്ലാത്ത പെണ്മണികളുണ്ടോ..ഹ ഹ..പേടിക്കണ്ടാ നിന്നെ മിഥുനിന് വല്യ ഇഷ്ട്ടമാണ്'' ''മോഹമല്ല സര് വാശിയാണ്..ഇവിടെ പണമാണ് സാറേ ഒരുവന്റെ ജയവും തോല്വിയും നിര്ണ്ണയിക്കുന്നത്..എനിക്ക് ചിലിടത്തു ജയിക്കാനുണ്ട്'' കയ്യിലെ ഗ്ലാസ് ടേബിളില് വച്ചുകൊണ്ട് അവള് വീണ്ടും പറഞ്ഞു ''എന്നെ അവനുമുന്നേ അവന്റെ വീട്ടിലൊന്നു എത്തിക്കണല്ലോ സാറേ..'' ''ഉം..മിഥുന്റെ കാര് പിന്നാലെ കിടപ്പുണ്ട് എന്റെ ആള് നിന്നെ അവിടെ എത്തിക്കും'' അവള് പുറത്തിറങ്ങാന് തയ്യാറായി രണ്ടടി നടന്നു ഒന്നു നിന്ന് തിരഞ്ഞുകൊണ്ട് വീണ്ടും ചോദിച്ചു..''സിനിയുടെ തായ് വേരൊന്നും അവന് തേടിപോയിട്ടില്ലാ എന്ന് ഉറപ്പല്ലേ ? രക്തബന്ധകഥയൊന്നും അവനു അറിയില്ലാലോ ലെ?'' ''ഇതുവരെയില്ലാ നീ ധൈര്യമായി പോയി വാ..നേരം വെളുക്കാന് കാക്കണ്ടാ..ആ ഫയല് കിട്ടിയാല് ഉടനെയിങ്ങു പോര് '' അവള് ചിരിച്ചുകൊണ്ട് പുറത്തിറങ്ങി..അപ്പോഴേക്കും കാര് സ്റ്റാര്ട്ട് ചെയ്ത് ദേവരാജന്റെ ആള് മുന്നിലേക്ക് വന്നു...അവള് അതില് കയറി.. കാര് ഗെയിറ്റ് കടന്നു റോഡിലേക്ക് ഇറങ്ങുമ്പോള് പുറകില് ദേവരാജന് കാറിന്റെ പിന്നാലെ ഉള്ള st K co എന്ന വെളുത്ത അക്ഷരങ്ങളെ നോക്കി നിന്നു റീഗലിന്റെ ചാരക്കണ്ണുകള് വിറങ്ങലിച്ചുനില ്ക്കുന്നത് നോക്കി നില്ക്കുകയാണ് സിദ്ധാര്ത്ഥന്....പിന്നെ മെല്ലെ കൈകൊണ്ട് അവളുടെ മിഴികളെപൂട്ടി..അവന്റെ കണ്ണുകളില് നിന്നും രണ്ടുതുള്ളികള് നിലത്തേക്ക് വീണുചിതറി..''എല്ലാം അറിഞ്ഞുകൊണ്ട് റീഗല്...നീ..'' അവന് വാക്കുകള് മുഴുമിച്ചില്ലാ കണ്ണുകള് തുടച്ചുകൊണ്ട് കഥകള്‍.കോം അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്കു നടന്നു..കാറില് കയറി തന്റെ മൊബൈല്

💬 Comments

View all comments