Chapter Title : ഹൃദയത്തിന്റെ ഭാഷ 5
എടുത്തു ചാവേര് പേജ് ഓപ്പണ് ചെയ്തു...അതിലേക്കു ഈ വരികള് എഴുതി ചേര്ത്തുപോസ്റ്റ് ചെയ്തു... ''നാടിനെ നടുക്കിയ മൂന്ന്കൊലപാതകങ്ങള് ചെയ്തവനെ കണ്ടെത്താന് പോലീസുകാര്ക്കെതിരെ ട്രോള് നടത്തുന്നവരും ഇതില് പ്രതിഷേധിച്ചു പോസ്റ്റ് ഇടുന്നവരും ഒന്നോര്ക്കുക...നമ്മള്ക്കിടയില് സിനിയെന്നൊരു പെണ്കുട്ടിയുണ് ടായിരുന്നു..കുറച്ചു മാസങ്ങള് കടന്നുപോയതുകൊണ്ട് ആ പേര് നിങ്ങള് മറന്നു തുടങ്ങിയോ?!..അവളെ നിഷ്ക്കരുണം പീഡിപ്പിച്ചു കൊലചെയ്തവര്ക്ക് എന്ത് ശിക്ഷയാണ് നിങ്ങള് നല്കുക?!...പത് തനാപുരത്തിന്നു നമ്മുടെ വീടുകളിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് പറഞ്ഞു പോസ്റ്റ് ഇട്ടു ലൈക് വാങ്ങുന്നതില് ഒടുങ്ങിപോകുന്നു നിങ്ങളുടെ പ്രതിഷേധം..നിങ്ങളുടെ കുടുംബത്തിനു നേരെയും ഒരു കഴുകന് കണ്ണുകള് ഉണ്ടാകാം..സിനിക്ക് സംഭവിച്ചത് നിങ്ങളുടെ വീട്ടില് നാളെ നടന്നുകൂടായ്കയില്ല....ചാരിറ്റി യുടെ മറപിടിച്ച് അന്താരാഷ്ട്രാ തലത്തിൽ അവയവക്കച്ചവടം നടത്തിയ SK brotherssuper speciality ഹോസ്പിറ്റലിനെതിരായ് അവിടെ നടക്കുന്ന അനീതികൾക്കെതിരായി ചങ്കൂറ്റത്തോടെ പ്രതികരിച്ചതിനാണ് അവൾക്ക് സ്വന്തം ജീവൻ ബലി കൊടുക്കേണ്ടി വന്നത്....ഈയാം പാറ്റയുടെ പോലും ആയുസ്സില്ലാത്ത കീബോർഡ് വിപ്ലവങ്ങൾക്ക് ഈ നാട്ടിൽ ഒരു മാറ്റവും സൃഷ്ടിക്കാന് കഴിയില്ല..അനീതിക്കെതിരെ പൊരുതാനുള്ള ചങ്കൂറ്റമുണ്ടോ നിങ്ങള്ക്ക് ?..പെണ്ണിനെ കാമശമനത്തിനായുള്ള ഉപകരണമായി കാണുന്ന ഒരുത്തനും ഈ ചാവേറിന്റെ കയ്യില് നിന്നും രക്ഷപ്പെടില്ല.. ചേതനയറ്റുകിടക്കുന്ന ശരീരത്തില് പോലും കാമശമനം നടത്തിയ പോലിസ് സുരക്ഷയില് കഴിയുന്ന ബംഗാള്കാരനെ വേറൊരു ഗോവിന്ദചാമിയാകാന് ഞാന് അനുവധിക്കില്ലാ.. പെണ്മാനത്തിന് വിലകല്പ്പിക്കാത്തവന് കൂട്ടുകാരനായാലു ം കൂടെപ്പിറപ്പായാലും എന്റെ നിയമത്തില് ഒരു ശിക്ഷയെ ഉള്ളൂ 'മരണം'...ഞാന് ചെയ്തത് ശരിയെന്നു ഒരുനിമിഷമെങ്കിലും നിങ്ങള് അറിയാതെ നിങ്ങളുടെ ഹൃദയം മന്ത്രിക്കുന്നു ണ്ടെങ്കില് നിങ്ങള്ക്കെന്റെ 'ഹൃദയഭാഷ' മനസ്സിലാകും നിങ്ങളിലും ഒരു ചാവേര് ഒളിഞ്ഞിരിക്കുന്നു..''.... ആ പോസ്റ്റ് ലക്ഷങ്ങളുടെ ലൈക്കിലെക്കും ഷെയറിലേക്കും കടക്കുമ്പോള് സിദ്ധാര്ത്ഥന് കുറെ മാസങ്ങള്ക്ക് മുന്പ്
💬 Comments
View all comments