0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 5

Author : kkstories Read All Parts 203

സംസാരിക്കാനുണ്ട് നിന്നെ എവിടെകിട്ടും ?.. ''ദേവരാജൻ..സാ..റേ...നിങ്ങള് എന്നെതിരഞ്ഞു ബുദ്ധിമുട്ടണ്ടാ..ഞാൻ അവിടേക്ക് തന്നെയാണ് വരുന്നത്'' വളരെ കനപ്പിച്ച ശബ്ധത്തില് അങ്ങനെ പറഞ്ഞുകൊണ്ട് സിദ്ധൂ ഫോണ് കട്ട്ചെയ്തു..എ ല്ലാ ഞായറാഴ്ചയും ഉച്ചനേരങ്ങളില് ദേവരാജന് അയാളുടെ ഗസ്റ്റ്ഹൌസില് ആണ് ഉണ്ടാവുക എന്ന് സിദ്ധാര്ത്ഥന് അറിയാം.. റീഗല് കയറിപ്പോയ നീണ്ട്കിടക്കുന്ന മണ്ണിട്ടറോഡിനറ്റത്തെ വലിയവീട്ടിലേക്ക് തുറന്നുകിടന്നിരുന്ന ഗെയിറ്റ്കടന്നു ആ വണ്ടിപോകുന്നത് കണ്ടുകൊണ്ട് സിദ്ധാര്ഥന് വണ്ടിതിരിച്ചു,, .... ******************************************** ******************** കൂരിരുട്ടിനെയും മഴയെയും ഭേതിച്ചുകൊണ്ട് വളരെ വേഗത്തില് റോഡില്നിന്നും തിരിഞ്ഞു ആ വലിയ വീട്ടിലേക്കു കയറിക്കൊണ്ട് സിദ്ധാര്ത്ഥന്റെ വണ്ടി നിന്നു...കാറില് നിന്നുമിറങ്ങി ആകെ നനഞ്ഞു കുതിര്ന്ന വേഷത്തില് ചെറുതായി വേച്ചു വേച്ചു നടന്നു ചാവി കയ്യിലെടുത്തു വാതില് തുറന്നു അകത്തു കയറി...പിന്നെ ബാത്രൂമില് കയറി നനഞ്ഞ വസ്തങ്ങള് അഴിച്ചിട്ടു ഷവറിനു ചുവട്ടില് കണ്ണടച്ച് കുറെനേരം നിന്നു...പിന്നീട് തലതുവട്ടി പുറത്തുവന്നു പുതിയ വസ്ത്രങ്ങള് ധരിച്ചു കാറിന്റെ കീയെടുത്ത് പുറത്തിറങ്ങി... ****************************************** ഇരുട്ടില് തിളങ്ങുന്ന പെയിന്റിങ്ങുകളെ പിന്നിലാക്കി അതിവേഗം ആ കാര് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു...അവസാനം ആ മണ്ണിട്ടറോഡുകടന്ന് വലിയവീടിന്റെ മുറ്റത്ത് ടയര് ഉരഞ്ഞുകൊണ്ട് വണ്ടിനിന്നു.. മൂനാല് പ്രവശ്യം കോളിങ്ങ്ബെൽ അമര്ത്തിയ ശേഷം വാതില് തുറക്കപ്പെട്ടു...വാതില് തുറന്നതും ഒരു ചെറുപുഞ്ചിരിയോടെ മുന്നില് നിക്കുന്ന സിദ്ധാര്ത്ഥനെകണ്ടതും അടിവയറ്റില് വെട്ടിയ ഇടിയുടെ മിന്നല് റീഗലിന്റെ മുഖത്ത് വിളറി വെളുത്തുനിന്നു.... സിദ്ധാര്ത്ഥന് അധികാരപൂര്വ്വം അകത്തോട്ടുകയറി.. സ്തംഭിതയായി നില്ക്കുന്ന റീഗലിനെ നോക്കി സിദ്ധാര്ഥ് പറഞ്ഞു ''താനെന്താടോ ഇങ്ങനെ നില്ക്കുന്നെ?..പറയാതെ കടന്നുവന്നതില് എന്നോട് ദേഷ്യം ആണോ?!! അതോ ഒരു രാത്രിയില് വന്നെന്റെ കയ്യീന്ന് ഡയറിയും തട്ടിപ്പറിച്ചുപോയതിന്റെ കുറ്റബോധമോ?! വിട്ടുകളയെടോ മത്സരബുദ്ധിയുള്ള മാധ്യമരംഗത്ത് തെളിവുകള്ക്കുവേണ്ടി ഏതറ്റം വരെയും പോകുന്നത്

💬 Comments

View all comments