0%

Chapter Title : Hunt The beginning [ Miller ]

Author : Kambikathakal Read All Parts 689

ആ പാർക് അഴിമതി കേസ്..അതിന്റെ നമുക്ക് കിട്ടാത്ത..അല്ലെങ്കിൽ നമ്മൾക്ക് തരാത്ത ചില തെളിവുകൾ നിന്റെ കയ്യിൽ ഉണ്ടെന്നു എനിക്ക് അറിയാം..

അത് എനിക്ക് തരണം..ദിവാകരൻ നിന്നെ വെറുതെ വിടില്ല...നിന്റെ ജീവൻ അപകടത്തിൽ ആകും…"

"സർ..എന്റെ ജീവന് ഒന്നും പറ്റില്ല..ആ തെളിവ് കിട്ടില്ല.."അതും പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി….

അപ്പോഴാണ് അയാളുടെ ഫോണിൽ ഭാസ്കരൻ വിളിച്ചത്..

"സർ അവൾ തരില്ല.."

"ഒകെ.. നല്ല രീതിയിൽ ഒന്നു ചെയ്തു നോക്കി..സാരില്ല ഇനി അവൾ പടിച്ചോളും.."

അതും പറഞ്ഞു അയാൾ ഫോൺ വച്ചു...പ്രിയ അവൾക്ക് സംഭവികാൻ പോകുന്നത് അറിയാതെ അപകടത്തിലേക്ക് നടന്നു കയറി…

അവൾ വീട്ടിലേക്ക് കയറുമ്പോൾ ആണ് മുൻപിൽ ഒരാൾ ബാഗും തൂക്കി നിൽക്കുന്നത് കണ്ടത്...അത് പീറ്റർ ആയിരുന്നു…

അവൾ അകത്തു കയറിയപ്പോൾ അവനും കൂടെ കയറി..

"എവിടെയയിരുന്നു മോനെ...കുറെ ആയല്ലോ കണ്ടിട്ട്.."

"അത് പിന്നെ ചേച്ചി.."

"നിർത് നിർത്...നീ ഒന്നു ഊതിക്കെ.."

അത് കേട്ടപ്പോൾ പീറ്റർ കുടുങ്ങി..

"അത് ചേച്ചി…"

"ഊതേടാ.."

അവൾ ചൂടായതോടെ അവനു വേറെ വഴി ഇല്ലാതെ ഊതേണ്ടി വന്നു..ഊതിയ സ്പോട്ടിൽ തന്നെ അവന്റെ മുഖം നോക്കി അവൾ പൊട്ടിച്ചു…

അവൻ അടി കിട്ടിയ ഞെട്ടലിൽ അവളെ നോക്കി..

"ഇപ്പൊ ഇറങ്ങിക്കോണം..എനിക്ക് നിന്നെ കാണണ്ട…"

"പൊന്നു…"

അവൾ ഒന്നും കേൾക്കാൻ തയ്യാറായില്ല..അവനെ അവൾ പുറത്തേക്ക് തള്ളി വിട്ടു വാതിൽ അടച്ചു..അവൾക്കും സങ്കടം ആയിരുന്നു..

എന്നാൽ അവൻ നന്നാവണമെങ്കിൽ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു…അവനും വല്ലാത്ത സങ്കടം വന്നു..

അതെല്ലാം മുകളിൽ നിന്നും കൃഷ്ണൻ കാണുണ്ടായിരുന്നു...അവൻ അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു…

പീറ്ററിനു വല്ലാത്ത ദേഷ്യവും സങ്കടവും

💬 Comments

View all comments