Chapter Title : Hunt The beginning [ Miller ]
പ്രശ്നം..എന്താ പറ്റിയത് ..ചേച്ചി എവിടെ..പറ…"അവൻ അലറി..
ശര്മിളക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു…
അവനെ നിർബന്ധിച്ചു അവിടെ പുറത്തുള്ള ഒരു സൈഡിൽ ഇരുത്തി…
"മോനെ..പറയുന്നത് കേട്ടിട്ട് പ്രശ്നം ഒന്നും ആക്കരുത്.."
അവൻ അതു കേട്ടപ്പോൾ അവളെ തന്നെ നോക്കി..
ശർമിളയുടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് അവൻ കണ്ടിരുന്നു..
"ചേച്ചിക് എന്താ പറ്റിയത്..ചേച്ചി എവിടെ.. എനിക്ക് കാണണം.."
"പീറ്റർ…ഒരു കള്ളൻ ഇവിടെ കയറി.. മോഷണം ആണ് ലക്ഷ്യം എന്നാണ് പോലീസ് പറയുന്നത്...അതിനിടയിൽ ചേച്ചിയെ അവർ ആക്രമിച്ചു.."
"എന്ത്.."അവൻ അലറി..
"ചേച്ചി ആശുപത്രിയിൽ ഉണ്ട്..തലയ്ക്ക് ചെറിയ ഒരു മുറിവ്..അത്രെയെ ഉള്ളു..വലിയ പ്രശ്നം ഒന്നും ഇല്ല..ഞാൻ നിന്നെ കൊണ്ടുപോകാം.."
അത് കേട്ടപ്പോഴും അവനു സമാധാനം ആയിരുന്നില്ല..
ശര്മിളയ്ക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..സത്യം അവൻ അറിഞ്ഞാൽ അവിടെ അവൻ വലിയ കോലഹരണങ്ങൾ ഉണ്ടാകും എന്ന് അവൾക്ക് അറിയാം..
അവൾ പീറ്റേറിനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു..അവിടെ എത്തിയാൽ ഉള്ള കാര്യങ്ങൾ എന്തെന്ന് അവൾക്ക് അറിയില്ലായിരുന്നു..
_______________
ഹോസ്പിറ്റലിൽ എത്തിയപ്പോഴും അവിടെയും മുഴുവൻ ആൾക്കാർ നിറഞ്ഞിരുന്നു...പത്ര മാധ്യമ വണ്ടികൾ അവിടെ മുഴുവൻ നിറഞ്ഞു നിന്നു..
ശർമിള അവരുടെ അടുത്തുനിന്നും പീറ്ററിനെ മാറ്റി ആരും കാണാതെ ബാക് ഡോർ വഴി അകത്തു കയറി..പീറ്ററിനെയും കൂട്ടി ശർമിള ഐ സി യു വിന്റെ അടുത്തേക്ക് എത്തി..ഐ സി യു കണ്ടതും അവന്റെ ഭാവം മാറി..
" ചേച്ചി അല്ലെ പറഞ്ഞത് പൊന്നുവിന് പ്രശ്നം ഒന്നും ഇല്ല എന്ന്.."
അവൻ അവിടെ വച്ചു അവളോട് ചൂടായി..അവന്റെ മനസു പറഞ്ഞു കൊണ്ടിരുന്നു എന്തോ ഒരു ആപത്തു വന്നിരിക്കുന്നു എന്ന്..
💬 Comments
View all comments