0%

Chapter Title : Hunt The beginning [ Miller ]

Author : Kambikathakal Read All Parts 246

ആരുടെയും മുഖത്തേക്ക് നോക്കുന്നില്ലായിരുന്നു..

ആൻ അവന്റെ വലതു കൈയിൽ അവളുടെ കൈകൾ കോർത്തു..അവൻ അപ്പോഴാണ് അവളെ നോക്കിയത്..

അവന്റെ ആ സമയത്തുള്ള അവസ്ഥ അവൾക്ക് സഹിക്കാൻ പറ്റുന്നതിനെക്കാൾ കൂടുതൽ ആയിരുന്നു..അവൻ അവളുടെ തോളിൽ തല ചായ്ച്ചു

അവനു അപ്പോൾ സമാധാനം നൽകാൻ പറ്റുന്ന ഒരാൾ അവൾ മാത്രം ആയിരുന്നു…

അവൻ കുറെ നേരം അവളുടെ തോളിൽ കിടന്നു കരഞ്ഞു...ശേഷം അവൻ എഴുന്നേറ്റു ഐ സി യൂ വിന്റെ മുന്നിൽ പോയി..അവിടെ അവന്റെ അച്ഛൻ ഉണ്ടായിരുന്നു…

അവൻ അച്ഛന്റെ അടുത്തു പോയി ഇരുന്നു..രണ്ടാളും ഒന്നും മിണ്ടിയില്ല..അവർ രണ്ടുപേരും താഴേക്ക് നോക്കി ഇരുന്നു…

"അമ്മയോട് പറഞ്ഞിട്ടില്ല അല്ലെ.."

അവന്റെ ചോദ്യം കേട്ട അച്ഛൻ അവനെ നോക്കി..

"ഇല്ല.."

"പറയണം...എന്നോട് പണ്ട് ചെയ്തതുപോലെ ആകരുത്…"

അതും പറഞ്ഞു അവൻ നടന്നകന്നു..അപ്പോഴാണ് ശർമിള അയാളുടെ അടുത്തു വന്നിരുന്നത്..

"അച്ഛാ പേടിക്കണ്ട..അവളുടെ സർജറി കഴിഞ്ഞില്ലേ….ഒന്നും സംഭവിക്കില്ല.."

അത് കേട്ട അയാൾ ശര്മിളയെ നോക്കി..

"എനിക്ക് പേടി ഉണ്ട്..പക്ഷെ അത് പ്രിയയ്ക്ക് എന്താകും എന്നതിനേക്കാൾ പേടി പീറ്റർ ഇനി എന്തു ചെയ്യും എന്നതാണ്."

"അച്ഛാ.."

"മോളെ..പീറ്ററിനെ പറ്റി നിനക്ക് അറിയുമോ..അവൻ ജനിച്ചപ്പോൾ മുതൽ അവളുടെ കൂടെ ആയിരുന്നു..ചേച്ചി കഴിഞ്ഞിട്ടേ അവനു ആരും ഉള്ളു..അവനു  ചേച്ചി ആണ് അമ്മയും ദൈവവും എല്ലാം..

അവർ തമ്മിൽ ഒരു തവണ പോലും അടി ആയിട്ടില്ല..അവൻ കഴിഞ്ഞ 2 വർഷം ആണ് ഇങ്ങനെ ആയത്..അതിന്റെ പേരിൽ മാത്രം ആണ് അടി ആയതും..

പ്രിയയോട് ഈ ക്രൂരത ചെയ്‌ത ഒരുവനെയും അവൻ വെറുതെ വിട്ടെന്ന് വരില്ല..മോൾ അവനെ നിയന്ത്രിക്കണം..

അവൻ ഇനി മനസ്സിൽ കാണുന്നത് ഒന്നും നമ്മുക്ക് അറിയാൻ പറ്റില്ല...അവൻ ഇതുപോലെ ഒരു തവണ പോയപ്പോൾ ആണ് അവനെ എനിക്ക് ഈ നിലയിൽ കാണേണ്ടി വന്നത്..ഇനിയും അവൻ പോയി ..എനിക്ക് അത് പറ്റില്ല മോളെ.."

അവൾ പ്രിയയുടെ അച്ഛനെ ആശ്വസിപ്പിച്ചു..പിന്നീടുള്ള ഒരു ദിവസം ആരും പീറ്ററിനെ കണ്ടില്ല..പ്രിയയുടെ സർജറി നല്ല രീതിയിൽ നടന്നു..എന്നാൽ പിന്നീടുള്ള കാര്യങ്ങൾ ഡോക്ടർമാർ നോക്കി വരുകയായിരുന്നു..പ്രിയയുടെ ഭർത്താവ് തോമസും യു എസ്‌ ഇൽനിന്നും എത്തി..

അങ്ങനെ 2 ദിവസങ്ങൾക്ക് ശേഷം

💬 Comments

View all comments