0%

Chapter Title : Hunt The beginning [ Miller ]

Author : Kambikathakal Read All Parts 245

വരുന്നുണ്ട്..അമ്മയ്ക്ക് കാര്യങ്ങൾ അറിയില്ല..പിന്നെ പ്രിയയുടെ അനിയൻ ഇവിടെ ഉണ്ട്…

പക്ഷെ ഒരു പ്രശ്നം ഉണ്ട്..യഥാർത്ഥത്തിൽ എന്താണ് ഉണ്ടായത് എന്നവൻ അറിഞ്ഞാൽ ഇവിടെ പല പ്രശ്നങ്ങളും ഉണ്ടാകും..പിന്നെ ഭർത്താവ്  യു എസിൽ ആണ്..നാളെ രാത്രി എത്തും.."

"എന്നാൽ ശർമിള തന്നെ സൈൻ ചെയ്തോളൂ...ആർ യു ശുവർ.."

അവൾ ആ ഡോക്യൂമെന്റ്‌സ് സൈൻ ചെയ്തു..

ശേഷം പുറത്തു വന്നപ്പോൾ ആണ് പീറ്റർ ബോധരഹിതനായി വീണത് അവൾ അറിഞ്ഞത്..അവനെ മറ്റൊരു മുറിയിൽ കിടത്തിയിരുന്നു..

പ്രിയയുടെ സർജറി തുടങ്ങി...വാർത്തകൾ മുഴുവൻ പ്രിയയുടെ അപകടത്തിന്റെ വിവരങ്ങൾ നിറഞ്ഞു..

പ്രശസ്ത ക്രിമിനൽ ജേർണലിസ്റ്റും ന്യൂസ് അവതാരകയും ആയ പ്രിയ തോമസ് പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത ന്യൂസ് ചാനലുകളിൽ നിറഞ്ഞു…

പീറ്റർ എഴുന്നേൽക്കുമ്പോൾ ആകെ ക്ഷീണിതൻ ആയിരുന്നു...അടുത്തുതന്നെ ശർമിള ഇരിക്കുന്നുണ്ടായിരുന്നു..

"ചേച്ചി.. പൊന്നുവിന് എന്താ പറ്റിയത് എന്നു ചേച്ചി ഇപ്പോഴും തെളിച്ചു പറഞ്ഞിട്ടില്ല...ചേച്ചി എന്താ എന്റെ പൊന്നുവിന് പറ്റിയത്.."

അത് കേട്ട ശർമിള അവനു അവളുടെ ഫോൺ കൊടുത്തു..അതിൽ വാർത്തയിൽ നിറഞ്ഞു നിന്ന അവളുടെ ചേച്ചിയുടെ അപകടത്തിന്റെ വാർത്തകൾ അവൻ കണ്ടു..അവൻ നിശ്ശബ്ദൻ ആയിരുന്നു..

അവൻ ശര്മിളയ്‌ക്ക് ആ ഫോൺ കൈമാറി ടോയ്‌ലറ്റിൽ കയറി...വാഷ് ബേസിനിന്റെ മുന്നിൽ നിന്നു അവൻ ആ കണ്ണാടിയിൽ നോക്കി…

അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു കത്തിക്കാൻ നോക്കിയപ്പോൾ ആണ് ചേച്ചിയുടെ മുഖം അവന്റെ മനസ്സിൽ വന്നത്..

അവന്റെ ചേച്ചി എന്നും അവനോട് അടിയാക്കിയിരുന്നത് അവന്റെ അമിതമായ വലിയും കുടിയും ആയിരുന്നു..

അവൻ ആ സിഗരറ്റ് എടുത്തു വലിച്ചെറിഞ്ഞു..ശേഷം അവൻ അലറി വിളിച്ചു..അവന്റെ ദേഷ്യം തീരിന്നതുവരെ അവൻ അലറി ...അവൻ ആ കണ്ണാടി ഇടിച്ചു പൊട്ടിച്ചു…

അവന്റെ കയ്യിൽ നിന്നും ചോര വരാൻ തുടങ്ങി….അവന്റെ ദേഷ്യം കെട്ടടങ്ങി..അവനു സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആ വേദന...അവൻ അലറി കരഞ്ഞുകൊണ്ട് അവിടെ ഇരുന്നു…

ഇതെല്ലാം പുറത്തിരുന്നു രണ്ടു പേർ കേൾക്കുന്നുണ്ടായിരുന്നു...ശര്മിളയും ആനും…

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആൻ കണ്ടത് അവന്റെ കയ്യിൽ നിന്നും വരുന്ന ചോരയാണ്..

അവനെ അവിടെ ഇരുത്തി അവൾ ആ കൈ മരുന്നു വച്ചു കെട്ടി..അവൻ പൂർണ നിശ്ശബ്ദൻ ആയിരുന്നു..അവൻ

💬 Comments

View all comments