Chapter Title : Hunt The beginning [ Miller ]
രക്ഷിക്കാൻ ശ്രമിക്കും.."
ഡോക്ടർ അവളെ സമാധാനിപ്പിക്കാൻ നോക്കി..അപ്പോഴാണ് ഒരു പെണ്കുട്ടി അകത്തേക്ക് കയറി വന്നത്..
"ശർമിള ഇത് ഡോക്ടർ ആൻ… ന്യുറോ സർജൻ ആണ്…"
അത് കേട്ടപ്പോൾ ആണ് ശർമിള അവളെ നോക്കിയത്..ആൻ കുറച്ചു ഫയൽസ് അയാൾക്ക് കൈമാറി..
ശേഷം അവൾ പുറത്തേക്ക് ഇറങ്ങി..അവളുടെ കണ്ണിൽ നിന്നും വെളളം വരുന്നുണ്ടായിരുന്നു...അവൾ കഴിഞ്ഞ കുറച്ചു മണിക്കൂറിൽ ഉണ്ടായ കാര്യങ്ങൾ ഓർത്തു..
"ശർമിള..അവളുടെ സർജറി പെട്ടെന്ന് ചെയ്യണം ...ആ ഡോക്യൂമെന്റ്സ് അവളുടെ അടുത്ത ബന്ധു ആരെങ്കിലും സൈൻ ചെയ്യണം..ആരെങ്കിലും ഉണ്ടോ അച്ഛൻ 'അമ്മ..ഭർത്താവ്…"
"അച്ഛനെ വിളിച്ചു പറഞ്ഞിട്ടുണ്ട്..അവർ വരുന്നുണ്ട്..അമ്മയ്ക്ക് കാര്യങ്ങൾ അറിയില്ല..പിന്നെ പ്രിയയുടെ അനിയൻ ഇവിടെ ഉണ്ട്…
പക്ഷെ ഒരു പ്രശ്നം ഉണ്ട്..യഥാർത്ഥത്തിൽ എന്താണ് ഉണ്ടായത് എന്നവൻ അറിഞ്ഞാൽ ഇവിടെ പല പ്രശ്നങ്ങളും ഉണ്ടാകും..പിന്നെ ഭർത്താവ് യു എസിൽ ആണ്..നാളെ രാത്രി എത്തും.."
"എന്നാൽ ശർമിള തന്നെ സൈൻ ചെയ്തോളൂ...ആർ യു ശുവർ.."
അവൾ ആ ഡോക്യൂമെന്റ്സ് സൈൻ ചെയ്തു..
ശേഷം പുറത്തു വന്നപ്പോൾ ആണ് പീറ്റർ ബോധരഹിതനായി വീണത് അവൾ അറിഞ്ഞത്..അവനെ മറ്റൊരു മുറിയിൽ കിടത്തിയിരുന്നു..
പ്രിയയുടെ സർജറി തുടങ്ങി...വാർത്തകൾ മുഴുവൻ പ്രിയയുടെ അപകടത്തിന്റെ വിവരങ്ങൾ നിറഞ്ഞു..
പ്രശസ്ത ക്രിമിനൽ ജേർണലിസ്റ്റും ന്യൂസ് അവതാരകയും ആയ പ്രിയ തോമസ് പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത ന്യൂസ് ചാനലുകളിൽ നിറഞ്ഞു…
പീറ്റർ എഴുന്നേൽക്കുമ്പോൾ ആകെ ക്ഷീണിതൻ ആയിരുന്നു...അടുത്തുതന്നെ ശർമിള ഇരിക്കുന്നുണ്ടായിരുന്നു..
"ചേച്ചി.. പൊന്നുവിന് എന്താ പറ്റിയത് എന്നു ചേച്ചി ഇപ്പോഴും തെളിച്ചു പറഞ്ഞിട്ടില്ല...ചേച്ചി എന്താ എന്റെ പൊന്നുവിന് പറ്റിയത്.."
അത് കേട്ട ശർമിള അവനു അവളുടെ ഫോൺ കൊടുത്തു..അതിൽ വാർത്തയിൽ നിറഞ്ഞു
💬 Comments
View all comments