Chapter Title : I P L - the UNTOLD story 1 [SHEIKH JAZIM]
നീക്കാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുത്തത് ബോളിവൂഡിലെ നമ്പർ വൺ സീനിയർ നടി ആയ "മല്ലിക റോയ് " യെ ആയിരുന്നു. ടോപ് പെയ്ഡ്, മോസ്റ്റ് ഏക്സ്‌പെൻസിവ് , സെക്സിയെസ്‌റ്റ് മല്ലിക റോയ് യെ.....സാലിം ഭായിയുടെ കോടികൾ എറിഞ്ഞു ലോകേഷ് വലയിൽ ആക്കി. ലോകേഷ് കപൂർ, സൗത്ത് ആഫ്രിക്കയിൽ നിന്നും നേരെ മുംബൈയിലേക്ക് പറന്നു, വലിയ തിരക്കുള്ള നടി ആയിരുന്നു മല്ലിക റോയ്, ഈ ഇടെ പ്രൊഡ്യൂസർ റോയ് അലെക്സിനെ വിവാഹം കഴിച്ചതിനു ശേഷം അത്ര സജീവമല്ല സ്‌ക്രീനിൽ. ബട്ട് ഇപ്പോഴും ആ സ്റ്റാർഡോം കൊണ്ടു നടക്കുന്നുണ്ട്. മുംബൈ എത്തിയ ലോകേഷ്, മല്ലികയെ അവളുടെ മുംബയിലെ വസതിയിൽ പോയി തന്നെ കണ്ടു. മല്ലികയുമായി കാര്യങ്ങൾ സംസാരിച്ചു,
മല്ലിക ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ലോകേഷ് പ്രോലോഭിപ്പിച്ചു ക്യാൻവാസ് ചെയ്തു സമ്മതിപ്പിച്ചു. ഒരു ഹ്യൂജ് മണി ഓഫറും ചെയ്തു, അങ്ങനെ ലോകേഷിന്റെ പ്ലാൻ പ്രകാരം മല്ലിക സൗത്ത് ആഫ്രിക്ക വിസിറ്റ് ചെയ്യാൻ തീരുമാനിച്ചു. പുതിയ ഐ പി ൽ സീസൺ ഈ പ്രാവശ്യം സൗത്ത് ആഫ്രിക്കയിൽ ആണ് നടക്കാൻ പോകുന്നത്, ഇന്ത്യയിൽ ഇലെക്ഷൻ പ്രമാണിച്ചു. അതുകൊണ്ട് തന്നെ ടീം മാനേജ്‍മെന്റും പ്ലയേഴ്‌സും കോച്ചും എല്ലാം ഇപ്പോൾ സൗത്ത് ആഫ്രിക്കയിൽ ഉണ്ട്. ഈ അവസരം മുതലെടുത്തു ലോകേഷ്, സാലിം ഭായ് യുടെ കാസിനോയിൽ ഒരു നൈറ്റ് പാർട്ടി ഒരുക്കി, എന്നിട്ട് ടോപ് ഫേവറബിൾ ടീം ആയ യെല്ലോ ലവൻസിന്റെ കളിക്കാരെയും കോച്ചിനെയും എല്ലാം വിളിച്ചു.
രാത്രി ഏറെ വൈകി ആയിരുന്നു പാർട്ടി, ഡാൻസും കൂത്തും പിന്നെ പെണ്ണും കള്ളും ഒക്കെ ആയി
💬 Comments
View all comments