Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 1 [വിനയൻ]
കരയിൽ നിന്ന് അവൻ ചുരുട്ടി എറിഞ്ഞു കൊടുത്ത തോർത്ത് അരയിൽ ഉടുത്ത് അവൾ കരക്ക് കയറി ........... അലക്കി വച്ച കള്ളി മുണ്ട് എടുത്തു ചുമലിൽ ഇട്ട് പശുക്കളെയും അഴിച്ചു അവർ വീട്ടിലേക്ക് പോയി കറുംബിയെ തൊഴുത്തിൽ കെട്ടിയിട്ട് അവൾ അവനോട് പതിയെ പറഞ്ഞു ..........
മോനെ ചെറിയമ്മ ഈ വേഷത്തിൽ അക ത്തേക്ക് വരുന്നത് മുത്തശ്ശി കണ്ടാൽ മുത്തശ്ശി ചെറിയമ്മെ വഴക്ക് പറയും മോൻ അകത്ത് പോയി അയയിൽ നിന്ന് ഒരു മുണ്ട് എടുത്തു കൊണ്ട് വാ .......... അവൻ കൊണ്ട് കൊടുത്ത മുണ്ട് ഉടുത്ത് അകത്തേക്ക് പോകുമ്പോൾ അവൾ ചൊതിച്ചു കുഞ്ഞ് കരഞ്ഞോ അമ്മെ ?..... ഇല്ല മോളെ അവൻ നല്ല ഉറക്കമാണ് ...........
സന്ധ്യയോടെ ചെറിയമ്മ അടുക്കളയിൽ തിരക്കിട്ട് വീട്ടുജോലികൾ ചെയ്യുന്ന തിനിടയിൽ പെട്ടെന്ന് വീശിയടിച്ച കാറ്റും കൊള്ളിയാനും കണ്ട് ഉമ്മറത്തേക്ക് ഓടി വന്ന ലെതിക പറഞ്ഞു അമ്മെ നല്ല മഴ കൊള് കാണുന്നല്ലോ അതെ മോളെ വല്യ മഴയാ വരുന്നതെന്ന് തോന്നുന്നു ........... മോനെ വന്നെ എന്ന് പറഞ്ഞു പുറത്തേക്ക് ഓടിയ ചെറിയ മ്മ പറഞ്ഞു മോൻ വേഗം അയയിൽ കിടക്കുന്ന തുണികൾ എടുക്ക് അവൻ തുണികൾ എടുക്കുന്ന തിനിടയിൽ പയ്യിന് വെള്ളവും തീറ്റയും കൊടുത്തു അവർ വേഗം അകത്തേക്ക് പോയി .........
അപ്പോഴേക്ക് തുള്ളിക്ക് ഒരു കുടം കണക്കെ മഴ പെയ്യാൻ തുടങ്ങി ഒടിന് മേലെ ചരൽ വാരി എരിയുന്ന പോലെ മഴത്തുള്ളികൾ പതിക്കുന്നത് കേട്ട് അവൻ ചൊതിച്ചു .......... ചെറിയമ്മെ ചെ റിയചൻ ഈ പെരുമഴയത്ത് എങ്ങിനെ വരും
💬 Comments
View all comments