0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 4 [വിനയൻ]

Author : വിനയൻ Read All Parts 3.1K

.......... നിക്കർ അഴിച്ചു തടാകത്തിലേക്ക് ഇറങ്ങിയ ഉണ്ണി കുട്ടനെയും കുളിപ്പിച്ച് അവർ വീട്ടിലേക്ക് പോയി ..........

സന്ധ്യയോടെ അയയിൽ ആറാനിട്ട തുണികൾ എടുക്കുമ്പോൾ ശീതക്കാറ്റ് വീശി അടിക്കാൻ തുടങ്ങിയതോടെ ആകാശത്തേക്ക് നോക്കി ആത്മഗതമെന്ന പോലെ അവൾ പറഞ്ഞു ..........

എന്തൊരു തണുപ്പാണ് ഈ കാറ്റിന് ഇന്നും രാത്രിയിൽ മഴ പെയ്യാനുള്ള നല്ല കൊള് കാണുന്നുണ്ട് പയ്യിന് പുല്ലും കച്ചിലും ഇട്ട്കൊടുത്ത് തൊഴുത്തിൽ നിന്ന് അവൾ പുറത്ത് ഇറങ്ങി .......... അയയിൽ അലക്കിയാറാൻ ഇട്ടിരുന്ന തുണികളും എടുത്ത് അവൾ അടുക്കള വാതിലിലൂടെ അകത്തു കയറി വാതിൽ അടച്ചു ..........

തുണികൾ അലമാരയിൽ മടക്കി വച്ച് വരാന്തയിലേക്ക് പോകുമ്പോൾ ഒടിന് മേലെ ചടൽ വാരി എരിയുന്ന പോലെ മഴത്തുള്ളികൾ പതിക്കാൻ തുടങ്ങി .......... മോനു ഉണ്ണി കുട്ടൻ്റെ കണക്കിലെ സംശയങ്ങൾ തീർത്തു കൊടുത്തു കൊണ്ടി രിക്കുന്നു ! മഴയുടെ ഇരമ്പൽ കൂടി വന്നതോടെ അവൾ പറഞ്ഞു ........... മോനെ ഇന്നത്തെ പഠിത്തം മതി രണ്ടാളും വാ നമുക്ക് അത്താഴം കഴിച്ചു കിടക്കാം എന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി ...........

അത്താഴം കഴിഞ്ഞ് ഉണ്ണി കുട്ടനും മോനുവും അവരുടെ മുറിയിലേക്ക് പോയി അടുക്കളയിലെ ജോലികൾ തീർത്ത് അവർക്ക് പുതക്കാനായി അല ക്കി വച്ച കമ്പിളിയും എടുത്ത് അവരുടെ മുറിയിലേ ക്ക് വന്ന അവളോട് ഉണ്ണി കുട്ടൻ പറഞ്ഞു ........... അമ്മേ ! .......... അമ്മ കൂടെ ഇന്ന് ഇവിടെ കിടക്ക് എന്ന് പറഞ്ഞ് അവൻ ചുവരിൻ്റെ അടുത്തേക്ക് നീങ്ങി കിടന്നു .........

ശെരി എന്നാ ഇന്ന് ഞാൻ ഇവിടെ കിടക്കാം

💬 Comments

View all comments