Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
കേട്ടപ്പോൾ തനുവിനു പോലും തന്റെ ഉള്ളിലെ ദേഷ്യവും അഹങ്കാരവുമെല്ലാം എങ്ങോട്ടോ മറഞ്ഞുപോകുന്നതുപോലെ തോന്നി.
അമ്പലത്തിന് മുൻവശത്തായി വർഷങ്ങളുടെ പഴക്കം തോന്നിക്കുന്ന, പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ ആൽമരമുണ്ടായിരുന്നു.
അതിനുചുറ്റും കരിങ്കല്ല് പാകിയ വിസ്താരമുള്ള ഒരു ആൽത്തറ. അവിടെ ഇളംകാറ്റേറ്റ് കുറച്ചുനേരം ഇരിക്കാമെന്ന് ജാനകി പറഞ്ഞപ്പോൾ എല്ലാവർക്കും അത് സമ്മതമായി.
തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഓലക്കീറുകൾ താഴെയിട്ട്, ആൽത്തറയുടെ വിശാലതയിലേക്ക് അവർ കയറി ഇരുന്നു.
ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനവും കേട്ട്, ആൽമരച്ചില്ലകൾക്കിടയിലൂടെ വീശുന്ന തണുത്ത കാറ്റുമേറ്റ്, കത്തിനിൽക്കുന്ന കൽവിളക്കുകളുടെ വെളിച്ചത്തിലേക്ക് നോക്കിയിരിക്കുമ്പോൾ നഗരത്തിലെ തിരക്കുകളിൽ നിന്നും എത്രയോ അകലെയാണെന്ന സത്യം അവർ തിരിച്ചറിയുകയായിരുന്നു.
പട്ടുപാവാടയിട്ട് ആ കരിങ്കൽത്തറയിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വല്ലാത്തൊരു സമാധാനവും കുളിർമയും തനു അറിഞ്ഞു തുടങ്ങുകയായിരുന്നു.
ആൽത്തറയിലെ ആ ശാന്തത അധികനേരം നീണ്ടുനിന്നില്ല. അമ്പലപ്പറമ്പിലൂടെ നടന്നുപോകുന്ന ഒരാളിലേക്ക് പെട്ടെന്നാണ് തനുവിന്റെ കണ്ണുകൾ ഉടക്കിയത്.
രാവിലെ കണ്ട ആ ചെളിക്കുണ്ടിലെ രൂപമായിരുന്നില്ല അത്. നല്ല അസ്സൽ കസവുമുണ്ടും ഒരു കടും നീല ഷർട്ടുമായിരുന്നു വേഷം. ഈറൻ മുടി നെറ്റിയിലേക്ക് അലസമായി വീണുകിടപ്പുണ്ട്. നെഞ്ചിലെ ഷർട്ടിന്റെ രണ്ട് ബട്ടണുകൾ തുറന്നിട്ടിരിക്കുന്നു. ആ നാട്ടിലെ ഏതോ സാധാരണക്കാരൻ എന്നതിലുപരി, ആ വേഷത്തിൽ അവന് വല്ലാത്തൊരു ഗാംഭീര്യവും പൗരുഷവും ഉണ്ടായിരുന്നു. സാക്ഷാൽ ആനന്ദ്!
അവനെ കണ്ടതും തനുവിന്റെ ഉള്ളിലെ പക ഒന്നുകൂടി ആളിക്കത്തി. രാവിലത്തെ ആ അപമാനം അവൾക്ക് അത്രവേഗം മറക്കാൻ കഴിയുന്നതായിരുന്നില്ല. അവൾ ആൽത്തറയിൽ നിന്നും വേഗത്തിൽ എഴുന്നേറ്റു.
"ഡാ!"
ക്ഷേത്രമുറ്റത്തെ ആ ശാന്തതയെ കീറിമുറിച്ചുകൊണ്ട് അവൾ ഉറക്കെ വിളിച്ചു. എന്നിട്ട് വിരൽ ചൂണ്ടി
💬 Comments
View all comments