Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
തിരിച്ചു.
ആ നോട്ടം... അതൊരു സാധാരണ നോട്ടമായിരുന്നില്ല. അതുവരെ ഒരു റൊമാന്റിക് ഹീറോയെപ്പോലെ ശാന്തമായി നിന്നവന്റെ കണ്ണുകളിൽ അപ്പോൾ വല്ലാത്തൊരു തീക്ഷ്ണതയായിരുന്നു. ഇരയെ റാഞ്ചാൻ ഒരുങ്ങുന്ന ഒരു വേട്ടമൃഗത്തിന്റെ ക്രൂരത ആ നോട്ടത്തിലുണ്ടായിരുന്നു. അവന്റെ കറുത്ത കൃഷ്ണമണികളിൽ അതുവരെയുണ്ടായിരുന്ന പ്രണയവും കുസൃതിയും പൂർണ്ണമായും മാഞ്ഞുപോയി, പകരം അവിടെ ചുട്ടുപൊള്ളുന്ന പകയും വല്ലാത്തൊരു വന്യതയും നിറഞ്ഞു.
ആർത്തലച്ചു വരുന്ന ഒരു കൊടുങ്കാറ്റിന് മുൻപുള്ള ഭയാനകമായ ശാന്തതയായിരുന്നു ആ മുഖത്ത്. ആ വലിയ നെഞ്ചൊന്ന് വികസിച്ച്, പുരികം ചെറുതായി ചുളിച്ച് അവൻ അവനെ നോക്കിയ ആ ഒറ്റ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു, തൊട്ടാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന വലിയൊരു മുന്നറിയിപ്പ്.
അവന്റെ ആ തീ പാറുന്ന നോട്ടത്തിന് മുന്നിൽ, തന്റെ കയ്യിൽ പിടിച്ചവന്റെ ധൈര്യം ചോർന്നുപോകുന്നതും വിരലുകളുടെ പിടി അയയുന്നതും ആനന്ദിന് വ്യക്തമായി അറിയാമായിരുന്നു.
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലായ ജാനകി വേഗത്തിൽ ഓടിവന്ന് ആനന്ദിനും അവർക്കും ഇടയിൽ കയറി നിന്നു.
അവൾ വല്ലാത്തൊരു വെപ്രാളത്തോടെ അവനെ ഇറുകെ കെട്ടിപ്പിടിച്ചു.
ജാനകിയുടെ ആ സ്പർശനത്തിൽ ആനന്ദിലെ വേട്ടമൃഗം ശാന്തമായി. അവന്റെ മുഖത്തെ കോപം പെട്ടെന്ന് മാഞ്ഞു. പകരം, തന്റെ ആ പഴയ കുസൃതിച്ചിരി അവന്റെ ചുണ്ടുകളിൽ വീണ്ടും വിരിഞ്ഞു.
ജാനകിയെ മൃദുവായി അടർത്തിമാറ്റിയ ശേഷം, അവൻ വീണ്ടും തനുവിന് നേരെ തിരിഞ്ഞു. അപ്പോഴും പേടിയും ദേഷ്യവും കാരണം കിതച്ചുനിൽക്കുകയായിരുന്നു അവൾ.
"സോറി..."
അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ മൃദുവായി അവൻ പറഞ്ഞു....
യാതൊരു കുറ്റബോധവുമില്ലാത്ത ആ വാക്ക് പറഞ്ഞിട്ട്, അവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അവൻ തിരിഞ്ഞു നടന്നു.
തനിക്കിഷ്ടമുള്ള ഏതോ പഴയൊരു പാട്ടിന്റെ
💬 Comments
View all comments