0%

Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

ഈണം പതിയെ മൂളിക്കൊണ്ട്, കസവുമുണ്ടും മടക്കിക്കുത്തി ആ അമ്പലപ്പറമ്പിലൂടെ അവൻ നടന്നു മറയുന്നത് വരെ അവിടെ ആരും ഒന്നും മിണ്ടിയില്ല.

അവൻ കണ്ണിൽ നിന്നും മാഞ്ഞതും തനുവിന്റെ അടക്കിവെച്ച ദേഷ്യം മുഴുവൻ ജാനകിക്ക് നേരെ തിരിഞ്ഞു. ചുവന്ന കണ്ണുകളോടെ, പല്ലിറുമ്മിക്കൊണ്ട് അവൾ ജാനകിയോട് ചോദിച്ചു:

"അവൻ നിന്റെ ആരാടി? എന്ത് അധികാരത്തിലാ അവൻ എന്റെ ദേഹത്ത് തൊട്ടതും, എന്റെ ഫ്രണ്ട്സിനെ പേടിപ്പിച്ചതും?"

തനുവിന്റെ ദേഷ്യം കണ്ട് ജാനകി ഒന്നു നെടുവീർപ്പിട്ടു. ശേഷം വളരെ ശാന്തമായി അവളോട് പറയാൻ തുടങ്ങി:

"തനു... ആനന്ദേട്ടൻ നീ വിചാരിക്കുന്ന പോലെയല്ല, ഉള്ളിൽ ഭയങ്കര പാവമാ. ജനിച്ചു ഒരു വർഷം തികയുന്നതിന് മുൻപേ ഏട്ടന്റെ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിച്ചുപോയതാ. പിന്നെ ആകെ ഉണ്ടായിരുന്നത് മുത്തശ്ശനും മുത്തശ്ശിയുമാ. അവരാ ഏട്ടനെ പൊന്നുപോലെ വളർത്തി വലുതാക്കിയത്. പക്ഷേ, ഏട്ടന് പതിനെട്ട് വയസ്സ് തികയുന്നതിന് മുൻപ് അവരും പോയി. ഇപ്പോൾ ഈ ലോകത്ത് ഏട്ടൻ തീർത്തും ഒറ്റയ്ക്കാ..."

ജാനകി അല്പനേരം നിർത്തി, പിന്നെ തനുവിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു,

"പിന്നെ... ഇന്ന് ഉച്ചയ്ക്ക് എന്റെ മനയുടെ തൊട്ടടുത്ത് നീ മനോഹരമായൊരു വീട് കണ്ടില്ലേ? ആ വലിയ നാലുകെട്ട്... അത് ആനന്ദേട്ടന്റെ വീടാ."

ജാനകി ഇത്രയൊക്കെ പറഞ്ഞിട്ടും തനുവിന്റെ ഉള്ളിൽ അവനോട് ഒരു തരി പോലും സഹതാപം തോന്നിയില്ല. ജനിച്ചുവളർന്ന ചുറ്റുപാടുകളുടെയും സമ്പത്തിന്റെയും അഹങ്കാരം തലയ്ക്ക് പിടിച്ച അവൾക്ക് ആ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല.

ജാനകി പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ അവൾ മുഖം തിരിച്ചു. ഇരുട്ടു വീണു തുടങ്ങിയ ആ അമ്പലപ്പറമ്പിൽ നിന്നും ഒന്നും മിണ്ടാതെ

💬 Comments

View all comments