Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
ദൂരത്തോളം പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെൽപ്പാടങ്ങൾ! മഴവെള്ളം വീണ് കുതിർന്ന ആ പാടങ്ങൾക്കും അങ്ങിങ്ങായി കാവൽക്കാരെപ്പോലെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾക്കും വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.
ദൂരെ കോടമഞ്ഞ് മൂടിയതുപോലെ പുകമറ തീർത്തുനിൽക്കുന്ന മലനിരകൾ. കാറ്റിലാടുന്ന തെങ്ങിൻ തോപ്പുകളും, മഴത്തുള്ളികൾ ഇറ്റുവീഴുന്ന വാഴയിലകളും അവളുടെ കണ്ണുകളെ അവിടെത്തന്നെ തറപ്പിച്ചു നിർത്തി. മഴയും പാലക്കാടിന്റെ ഹരിതാഭയും കൂടിച്ചേർന്നപ്പോൾ പ്രകൃതി കാൻവാസിൽ വരച്ചെടുത്ത ഒരു ജീവനുള്ള ചിത്രം പോലെ അവൾക്കത് തോന്നി.
പുതിയൊരു ജീവിതത്തിലേക്കുള്ള യാത്രയിലാണവൾ. തന്റെ ഉപരിപഠനത്തിനായി, കൂട്ടുകാരിയുടെ നാട്ടിലേക്കാണ് ഈ യാത്ര. മനസ്സിൽ ചെറിയൊരു ആകാംക്ഷയുണ്ടെങ്കിലും അവൾ ഒട്ടും തനിച്ചായിരുന്നില്ല....
അവൾക്ക് കൂട്ടായി രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഒപ്പമുണ്ട്.
പിന്നിലെ സീറ്റിലിരുന്ന് ആൺകുട്ടികൾ എന്തോ പഴയ ക്യാമ്പസ് തമാശ പറഞ്ഞ് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരികൾ ഫോണിലെ പാട്ടിന്റെ താളത്തിനൊപ്പിച്ച് പതിയെ മൂളിപ്പാടുന്നുണ്ട്.
ഇടയ്ക്ക് അവരിലൊരാൾ തനുവിന്റെ തോളിൽ തട്ടി അവളെയും ആ പാട്ടിലേക്ക് ക്ഷണിച്ചു.
ചിരിച്ചുല്ലസിക്കുന്ന കൂട്ടുകാർക്കും, പുറത്ത് പെയ്തു തീരാ മഴയ്ക്കും, അതിമനോഹരമായ പാലക്കാടൻ പ്രകൃതിക്കും നടുവിലിരുന്ന് തനു ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുത്ത് പുഞ്ചിരിച്ചു.
**********
മഴയുടെ ആസ്വാദനത്തിനിടയിലാണ് ബസ് പതുക്കെ വേഗത കുറച്ചത്. കണ്ടക്ടറുടെ നീട്ടിയുള്ള വിസിൽ ശബ്ദത്തിനൊപ്പം അവർക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരിക്കുന്നു എന്ന് കൂട്ടുകാരി വിളിച്ചു പറഞ്ഞു.
തനുവും കൂട്ടുകാരും തങ്ങളുടെ ബാഗുകൾ എടുത്ത് ധൃതിയിൽ എഴുന്നേറ്റു. വാതിൽക്കൽ എത്തുമ്പോൾ തന്നെ പുറത്തെ മഴയുടെ ഇരമ്പൽ കൂടുതൽ വ്യക്തമായി കേൾക്കാമായിരുന്നു. ബസ് നിന്നതും അവർ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.
കാൽ കുത്തിയത് വെള്ളം കെട്ടിക്കിടക്കുന്ന റോഡിലേക്കാണ്. ആകാശം അപ്പോഴും തുള വീണത്
💬 Comments
View all comments