Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
പോലെ പെയ്യുകയാണ്. ബാഗിൽ നിന്നെടുത്ത കുടകൾ വേഗത്തിൽ നിവർത്താൻ അവർ പാടുപെട്ടു. തനുവും അവളുടെ കുട പെട്ടെന്ന് തന്നെ നിവർത്തി. എന്നാൽ പാലക്കാടൻ കാറ്റിന് അപ്പോൾ നല്ല ശക്തിയുണ്ടായിരുന്നു.
കാറ്റിൽ മഴത്തുള്ളികൾ വശങ്ങളിൽ കൂടെ അടിച്ചു കയറി. കുടയുണ്ടായിട്ടും കാറ്റിന്റെ ഗതിമാറ്റത്തിൽ പറന്നുവന്ന മഴവെള്ളം തനുവിനെയും കൂട്ടുകാരെയും ചെറുതായി നനച്ചു. അവളുടെ വെളുത്ത ചുരിദാറിന്റെ അരികുകളും കാറ്റിൽ പാറിയ മുടിയുടെ തുമ്പും മഴവെള്ളത്തിൽ കുതിർന്നു. കൂട്ടുകാരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
"വേഗം നടക്ക്, ആ വെയ്റ്റിംഗ് ഷെഡിലേക്ക് കയറാം!"
കാറ്റിന്റെ ശബ്ദത്തെ മറികടക്കാൻ കൂട്ടത്തിലൊരാൾ ഉറക്കെ വിളിച്ചു പറഞ്ഞു.
മഴയിൽ കൂടുതൽ നനയാതിരിക്കാൻ അവർ തൊട്ടടുത്ത് തന്നെ കണ്ട ചെറിയ ബസ് സ്റ്റോപ്പിലേക്ക് ഓടിക്കയറി.
ഷെഡിന്റെ മേൽക്കൂരയ്ക്ക് താഴെ എത്തിയതും എല്ലാവരും നനഞ്ഞ കുടകൾ കുടഞ്ഞു മടക്കി. കാറ്റത്ത് ചെറുതായി നനഞ്ഞെങ്കിലും, തണുത്തു വിറച്ചു നിൽക്കുന്ന പരസ്പരം നോക്കി അവർ പൊട്ടിച്ചിരിച്ചു. കുളിരുള്ള ആ കാറ്റിൽ, നനഞ്ഞ വസ്ത്രങ്ങളുമായി ആ പുതിയ നാട്ടിലെ ചെറിയ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, വലിയൊരു യാത്രയുടെ മനോഹരമായ തുടക്കമായിരുന്നു അത്.
ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയ്ക്ക് താഴെ നിന്ന് ദേഹത്തു വീണ മഴത്തുള്ളികൾ കുടഞ്ഞു തെറിപ്പിക്കുന്നതിനിടയിലാണ് ചുറ്റുമുള്ള അന്തരീക്ഷം പതിയെ ശാന്തമാകുന്നത് അവർ ശ്രദ്ധിച്ചത്.
തിമിർത്തു പെയ്തിരുന്ന മഴയുടെ ശക്തി കുറഞ്ഞ് അതൊരു നേരിയ ചാറ്റൽ മഴയായി മാറിയിരുന്നു. കാറ്റിന്റെ ഇരമ്പലും പതിയെ അടങ്ങി. അപ്പോഴാണ് ആ ചാറ്റൽ മഴയിലൂടെ, റോഡിലെ ചെറിയ വെള്ളക്കെട്ടുകൾ വകഞ്ഞുമാറ്റി അവരുടെ അടുത്തേക്ക് നടന്നു വരുന്ന ആളെ തനു കണ്ടത്.
ജാനകി!
അവളായിരുന്നു തനുവിനെയും കാത്ത് അവിടെ നിന്നിരുന്നത്.
💬 Comments
View all comments