Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]
ഇഷ്ടമല്ലായിരുന്നു. എന്നാൽ, ആ വലിയ അഹങ്കാരിയുടെ മുന്നിൽ യാതൊരു നിബന്ധനകളുമില്ലാതെ ഇടം പിടിച്ച ഒരേയൊരാൾ ജാനകിയായിരുന്നു. ലോകത്ത് തനു തന്റെ ഒരേയൊരു ആത്മാർത്ഥ സുഹൃത്തായി കണക്കാക്കിയിരുന്നത് ജാനുവിനെ മാത്രമാണ്. അവളുടെ മുന്നിൽ മാത്രം തനുവിലെ ആ അധികാരഭാവം അലിഞ്ഞില്ലാതാകും.
പക്ഷെ തനു കൂളായി മറുപടി പറഞ്ഞെങ്കിലും, ജാനകിയുടെ വീട് എങ്ങനെയുള്ളതായിരിക്കും എന്ന ചിന്ത അവളുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ടായിരുന്നു. ജാനകിയുടെ കുടുംബം അത്യാവശ്യം സാമ്പത്തികമുള്ളവരാണെന്ന് തനുവിന് അറിയാം. എങ്കിലും ആ തറവാട് തന്റെ നിലവാരത്തിന് ഒത്തതാണോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു.
പാടവരമ്പിലൂടെ നടക്കുമ്പോഴും അവളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു: 'ഇനിയിപ്പോ എന്തെങ്കിലും ആവട്ടെ... കാണാൻ കൊള്ളാത്ത വല്ല പട്ടിപ്പുരയോ പഴയ കുടിലോ മറ്റോ ആണെങ്കിൽ അവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. അവിടുന്ന് മാറി വേറെ നല്ലൊരു ഫ്ലാറ്റോ വീടോ എടുത്ത് അങ്ങോട്ട് താമസം മാറ്റാം. അത്രേയുള്ളൂ.' ആ ചിന്തയിൽ അവൾ വീണ്ടും പഴയ അഹങ്കാരിയായ തനുവായി മാറിത്തുടങ്ങി.....
പാടവരമ്പിലൂടെയുള്ള നടത്തത്തിനിടയിലാണ് തൊട്ടടുത്ത കണ്ടത്തിൽ ആവേശകരമായ ചെളിപുരണ്ട ഫുട്ബോൾ മത്സരം നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
മഴ നനഞ്ഞുകുളിച്ചു നിൽക്കുന്ന ആ പച്ചപ്പിനിടയിലെ ആ കളി മനോഹരമായ ഒരു കാഴ്ചയായിരുന്നു. തനു പെട്ടെന്ന് തന്നെ തന്റെ വിലകൂടിയ ഫോണെടുത്ത് ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി.
അതിനിടയിലാണ് കളിക്കാർക്കിടയിൽ നിന്നും ആഞ്ഞുതൊഴിച്ച ഫുട്ബോൾ ഉരുണ്ട് അവർ നിൽക്കുന്ന വരമ്പിന് താഴേക്ക് വന്നത്. ബോൾ എടുക്കാനായി ഒരു ചെറിയ പയ്യൻ ചെളിയിലൂടെ ഓടിവന്നു....
ആവേശത്തോടെയുള്ള അവന്റെ ഓട്ടത്തിനിടയിൽ ചെളിവെള്ളം തെറിച്ച് വരമ്പിൽ നിന്നിരുന്ന തനുവിന്റെ വെള്ള ചുരിദാറിൽ വീണു. രണ്ടുമൂന്ന് വലിയ ചെളിപ്പാടുകൾ അവളുടെ വേഷത്തിൽ തെളിഞ്ഞു കണ്ടു.
തന്റെ പ്രിയപ്പെട്ട വെള്ള ചുരിദാറിൽ ചെളിയായതും തനുവിന്റെ നിയന്ത്രണം വിട്ടു. ഉള്ളിലെ അഹങ്കാരവും ദേഷ്യവും ഒരുമിച്ച് പുറത്തുവന്നു. ആ ചെറിയ പയ്യനെ നോക്കി അവൾ രൂക്ഷമായി കയർത്തു.
"Hey, are you blind? കണ്ണ് കണ്ടൂടെ നിനക്ക്? Look what you just did! എന്റെ ഡ്രസ്സ് മുഴുവൻ കൊളാക്കി വെച്ചേക്കുന്നു. Seriously, don't you guys have any common sense?"
ദേഷ്യം കൊണ്ടവളുടെ മുഖം
💬 Comments
View all comments