0%

Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

പുറത്തേക്ക് അങ്ങനെ പറഞ്ഞെങ്കിലും, തനു അത്ര നിസ്സാരക്കാരിയായിരുന്നില്ല. കൊച്ചിയിലെ വലിയൊരു സമ്പന്ന കുടുംബത്തിന്റെ പശ്ചാത്തലമാണ് അവളുടേത്. പണത്തിന്റെ അഹങ്കാരവും തന്നിഷ്ടവും അവളുടെ സ്വഭാവത്തിൽ നന്നായി കലർന്നിരുന്നു. ആരെയും തന്റെ ചൊൽപ്പടിക്ക് നിർത്തണമെന്ന വാശിയും, മറ്റുള്ളവരെ തന്റെ കീഴിൽ മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രകൃതവുമാണ് അവളുടേത്.

ക്യാമ്പസിലായാലും പുറത്തായാലും അവളുടെ വാക്കുകൾക്ക് അപ്പുറം ആരും കടക്കുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ, ആ വലിയ അഹങ്കാരിയുടെ മുന്നിൽ യാതൊരു നിബന്ധനകളുമില്ലാതെ ഇടം പിടിച്ച ഒരേയൊരാൾ ജാനകിയായിരുന്നു. ലോകത്ത് തനു തന്റെ ഒരേയൊരു ആത്മാർത്ഥ സുഹൃത്തായി കണക്കാക്കിയിരുന്നത് ജാനുവിനെ മാത്രമാണ്. അവളുടെ മുന്നിൽ മാത്രം തനുവിലെ ആ അധികാരഭാവം അലിഞ്ഞില്ലാതാകും.

പക്ഷെ തനു കൂളായി മറുപടി പറഞ്ഞെങ്കിലും, ജാനകിയുടെ വീട് എങ്ങനെയുള്ളതായിരിക്കും എന്ന ചിന്ത അവളുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ടായിരുന്നു. ജാനകിയുടെ കുടുംബം അത്യാവശ്യം സാമ്പത്തികമുള്ളവരാണെന്ന് തനുവിന് അറിയാം. എങ്കിലും ആ തറവാട് തന്റെ നിലവാരത്തിന് ഒത്തതാണോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു.

പാടവരമ്പിലൂടെ നടക്കുമ്പോഴും അവളുടെ ഉള്ളിലിരുപ്പ് മറ്റൊന്നായിരുന്നു: 'ഇനിയിപ്പോ എന്തെങ്കിലും ആവട്ടെ... കാണാൻ കൊള്ളാത്ത വല്ല പട്ടിപ്പുരയോ പഴയ കുടിലോ മറ്റോ ആണെങ്കിൽ അവിടെ നിൽക്കേണ്ട കാര്യമില്ലല്ലോ. അവിടുന്ന് മാറി വേറെ നല്ലൊരു ഫ്ലാറ്റോ വീടോ എടുത്ത് അങ്ങോട്ട് താമസം മാറ്റാം. അത്രേയുള്ളൂ.' ആ ചിന്തയിൽ അവൾ വീണ്ടും പഴയ അഹങ്കാരിയായ തനുവായി മാറിത്തുടങ്ങി.....

പാടവരമ്പിലൂടെയുള്ള നടത്തത്തിനിടയിലാണ് തൊട്ടടുത്ത കണ്ടത്തിൽ ആവേശകരമായ ചെളിപുരണ്ട ഫുട്ബോൾ മത്സരം നടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.

മഴ നനഞ്ഞുകുളിച്ചു നിൽക്കുന്ന ആ പച്ചപ്പിനിടയിലെ ആ കളി മനോഹരമായ ഒരു കാഴ്ചയായിരുന്നു. തനു പെട്ടെന്ന് തന്നെ തന്റെ വിലകൂടിയ

💬 Comments

View all comments