0%

Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

അവളെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ ആ ചെറുപ്പക്കാരനു നേരെയും തിരിഞ്ഞു.

"നീയാണോ ഇവന്മാരുടെ തല!... പോത്ത് പോലെ വളർന്നിട്ടും നിനക്കൊന്നും ഇതുവരെ ബോധം വച്ചില്ലേ..? അറ്റ്ലീസ്റ്റ് കുറച്ചു മര്യാധയെങ്കിലും ഇവറ്റകൾക്ക് പറഞ്ഞു കൊടുത്തൂടെ....?"

അവളുടെ ദേഷ്യപ്പെട്ടുള്ള മറുപടികേട്ടിട്ടും ​അതൊന്നും വകവെക്കാതെ അവൻ കുനിഞ്ഞ് നിലത്തുനിന്നും ചെളി പടർന്ന ആ ഫുട്ബോൾ കയ്യിലെടുത്തു.....

വായടയ്ക്കാതെ ദേഷ്യപ്പെടുന്ന തനുവിനെ നോക്കി അവൻ തികച്ചും ശാന്തമായി, കുസൃതി നിറഞ്ഞൊരു പുഞ്ചിരി നൽകി.

ശേഷം പെട്ടെന്ന്, "ക്യാച്ച്!" എന്ന് പറഞ്ഞുകൊണ്ട് ആ ചെളിപുരണ്ട ബോൾ തനുവിന് നേരെ ഒറ്റയേറ്....

​അപ്രതീക്ഷിതമായ ആ ഏറിൽ, തനു അറിയാതെ തന്നെ തന്റെ കൈകൾ മുന്നോട്ടേക്ക് നീട്ടി ആ ബോൾ പിടിച്ചുപോയി. ആ നിമിഷം തന്നെ ബോളിലുണ്ടായിരുന്ന ചെളി മുഴുവൻ തെറിച്ച് അവളുടെ മുഖത്തും ശരീരത്തും വസ്ത്രങ്ങളിലുമാകെ പടർന്നു. ഒരു നിമിഷത്തേക്ക് എന്തു സംഭവിച്ചു എന്നറിയാതെ തനു വായപൊളിച്ചു അത്ഭുതത്തോടെ അവനെ നോക്കി. എന്നാൽ അടുത്ത നിമിഷം ആ അത്ഭുതം അതിരൂക്ഷമായ ദേഷ്യത്തിലേക്ക് വഴിമാറി. അവളുടെ കണ്ണുകളിൽ അവനെ കൊന്നു കുഴിച്ചുമൂടാനുള്ള തീ പാറുന്നുണ്ടായിരുന്നു.....

തനുവിന്റെ ദേഹത്താകെ ചെളി പടർന്നത് കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു കൂട്ടുകാർ.

പെട്ടെന്ന് ജാനകി വല്ലാത്തൊരു വെപ്രാളത്തോടെ മുന്നിലേക്ക് കയറിവന്നു. അവളുടെ മുഖത്ത് സങ്കടവും ജാള്യതയും ഒരുമിച്ചുണ്ടായിരുന്നു.....

"അയ്യോ! എന്ത് പണിയാ ആനന്ദേട്ടാ ഈ കാണിച്ചേ?"

ജാനകി വല്ലാത്തൊരു നിസ്സഹായതയോടെ അവനെ നോക്കി ചോദിച്ചു.

"ഇതെന്റെ ഫ്രണ്ട്സാ... കൊച്ചിയിൽ നിന്നും ഇവിടെ എന്റെ കൂടെ പഠിക്കാൻ വന്നതാ..."

ഇത് കേട്ടതും അവന്റെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു. ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന തനുവിനെ തന്നെ

💬 Comments

View all comments