0%

Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

നോക്കിക്കൊണ്ട്, അവളെ തികച്ചും കളിയാക്കുന്ന മട്ടിൽ അവൻ പറഞ്ഞു, "ആണോ... അറിഞ്ഞില്ല ജാനു മോളെ."

പറഞ്ഞതിനൊപ്പം അവൻ പതിയെ അവളിലേക്കടുത്തു. ശേഷം, ചെളിയിൽ കുളിച്ച തന്റെ വലിയ കൈപ്പത്തി തനുവിന്റെ വെളുത്ത ചുരിദാറിട്ട തോളിലേക്ക് അമർത്തി വെച്ചു. ആ സ്പർശനത്തിൽ അവളുടെ തോളിലും അവന്റെ വിരലുകളുടെ ചെളിപ്പാടുകൾ വ്യക്തമായി പതിഞ്ഞിരുന്നു.....

തനുവിന്റെ കണ്ണുകളിലെ തീപ്പൊരി കണ്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ അവൻ വളരെ കൂളായി പറഞ്ഞു, "സോറി കേട്ടോ."

അവൾ എന്തെങ്കിലും പ്രതികരിക്കുന്നതിന് മുൻപ് തന്നെ, അവളുടെ കൈകളിൽ ഇറുക്കിപ്പിടിച്ചിരുന്ന ആ ഫുട്ബോൾ അവൻ അനായാസം പിടിച്ചുവാങ്ങി. പിന്നെ അവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, തനുവിനെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ആ പീക്കിരിപ്പിള്ളേരെയും കൂട്ടി അവൻ വീണ്ടും പാടത്തെ ചെളിക്കുണ്ടിലേക്ക് കളി തുടരാനായി നടന്നുപോയി.

പുതിയതായി വന്ന നാട്ടിൽ, ആദ്യത്തെ ദിവസം തന്നെ തനിക്ക് കിട്ടിയ ഈ വലിയ അപമാനത്തിൽ എന്ത് ചെയ്യണമെന്നറിയാതെ, ദേഷ്യം പല്ലിറുമ്മി സഹിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അപ്പോൾ തനു...

അവൻ തിരിഞ്ഞുപോയതും അപമാനം കൊണ്ട് തനുവിന്റെ മുഖം ചുവന്നു. ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്ന അവളുടെ കൈകളിൽ പിടിച്ച്, ജാനകി പതിയെ അവളെ മുന്നോട്ട് നടത്തി. ഒന്നും മിണ്ടാതെ മറ്റ് കൂട്ടുകാരും അവരുടെ പിന്നാലെ നടന്നു.

കുറച്ചു ദൂരം പാടവരമ്പിലൂടെ മുന്നോട്ട് പോയപ്പോൾ, പാടത്തിനോട് ചേർന്ന് കിടക്കുന്ന അതിവിശാലമായ ഒരു കുളം അവരുടെ കണ്ണിൽപ്പെട്ടു. പാലക്കാടിന്റെ ഗ്രാമീണഭംഗി മുഴുവൻ ആവാഹിച്ചെടുത്ത പോലൊരു കുളം! ചുറ്റുമുള്ള പച്ചപ്പിനെ അതേപടി പ്രതിഫലിപ്പിക്കുന്ന തെളിഞ്ഞ വെള്ളമായിരുന്നു അതിൽ. കുളത്തിന് ചുറ്റും പടർന്നു നിൽക്കുന്ന വലിയ മരങ്ങൾ അതിലേക്ക് ഒരു വലിയ തണൽ വിരിച്ചിട്ടുണ്ടായിരുന്നു.

💬 Comments

View all comments