Chapter Title : ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★
പോയി.... ഇക്കാ തന്നോട് കാണിക്കുന്ന സ്നേഹത്തിന് പാത്തുന് കുറച്ചൊന്നുമല്ല സന്തോഷം തോന്നിയത്.... എണ്ണയുമായി വന്ന നാവാസ് ബെഡിലേക്ക് കയറി അവളുടെ അടുത്തായി ഇരുന്ന് കയ്യിലേക്ക് എണ്ണ ഒഴിച്ച് തലയിൽ നന്നായി തേച്ചു പിടിപ്പിച്ചു...

"അര മണിക്കൂർ കഴിഞ്ഞ് കുളിക്കാം..."
"മഹ്.. ഇക്കാ ഉമ്മാനെ വിളിച്ച....??
"വൈകീട്ട് വരാമെന്ന് പറഞ്ഞു..."
"മഹ്.."
നവാസ് വെളിയിലിറങ്ങി തന്റെതായ കുറെ പണികൾ ഉണ്ടായിരുന്നു അതെല്ലാം തീർത്തു വരുമ്പോഴേക്കും ഒരു മണിക്കൂർ അടുത്ത് ആയി... വേഗമവൻ പാത്തുന്റെ അടുത്തേക്ക് ചെന്നു . .
"പാത്തു എണീക്ക്..."
നവാസ് അവളെ താങ്ങി ബാത്റൂമിലേക്ക് കൊണ്ടു പോയി... സ്റ്റൂൾ കൊണ്ട് വന്നിട്ട് അതിലിരുത്തി തൊട്ടടുത്തായി ബക്കറ്റും വെച്ചു കൊടുത്തു.. എന്നിട്ടവളുടെ കാൽ നനയാത്ത വിധം പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി വെച്ചു....
"ഇനി നനയില്ല... "
"ഇക്കാ കുനിഞ്ഞ് വെള്ളം എടുക്കാൻ പറ്റോ...??
"ഒന്ന് ട്രൈ ചെയ്തു നോക്ക്...??
"മഹ്. പറ്റുന്നുണ്ട്.."
ഒരു വട്ടം നോക്കി അവൾ പറഞ്ഞു...
ഇക്കാ പുറത്ത് പോയതും പറ്റുന്ന പോലെ അവൾ ഡ്രെസ്സ് ഊരി മാറ്റി നന്നായി കുളിച്ചു... കുളി കഴിഞ്ഞ് തലയും തുവർത്തി ഡ്രെസ്സ് മാറ്റാൻ നോക്കുമ്പോഴാണ് റൂമിൽ നിന്ന് ഇടുന്ന പോലെ ഷഡി ഇടാൻ ബാത്‌റൂമിൽ നിന്നും പറ്റില്ലെന്ന് അവൾക്ക് മനസ്സിലായത്... ഒന്ന് രണ്ട് വട്ടം ട്രൈ ചെയ്തു... എണീറ്റല്ലാതെ ഇടാൻ പറ്റില്ലെന്ന് അവൾക് ഉറപ്പായി...എന്ത് ചെയ്യും ബ്രായും ടോപ്പും ഇട്ട് അവൾ ആലോചിച്ചു... ഇക്കയെ വിളിച്ചാലോ... വന്നു കഴിഞ്ഞ കാണുന്ന കോലം വെറും ചുരിദാർ ടോപ്പ് ഇട്ടിരിക്കുന്നതാകും അതാണെങ്കിൽ സൈഡ് വെട്ടിയതും... അയ്യേ തുടയുടെ സൈഡ്
💬 Comments
View all comments