Chapter Title : ഇക്കാടെ കുടിയും താത്താടെ കടിയും 1 [Achuabhi]
കാശുമായി വീട്ടിലേക്ക് പൊയ്ക്കോ
രാവിലെ കൊണ്ടുവന്നാൽ മതി."" റംല അവനോടു പറഞ്ഞു.
""അയ്യോ അതുവേണ്ടാ …………
അല്ലങ്കിൽ ഇക്കയോടും ഒന്ന് ചോദിക്കു.""
""എന്തിനാടോ ചോദിക്കുന്നത്....
ഒരു ആപത്തുവന്നപ്പോൾ സഹായിച്ച തന്നെ ഞങ്ങൾക്ക് വിശ്വാസമാ കെട്ടോ.
രാവിലെ കൊണ്ടുവന്നാൽ മതി."" കബീർ സന്തോഷത്തോടെ അവനോടു പറഞ്ഞു.
""ആഹ്ഹ ശരിയിക്കാ എങ്കിൽ....."" അവൻ ഫോൺ കട്ട് ആക്കി വണ്ടിയിൽ വെച്ചിട്ടു മഴയും നനഞ്ഞു വീട്ടിലേക്ക് പോയി.
പെരുമഴയും നനഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും രാജീവിന്റെ കെട്ടുപൂർണ്ണമായും വിട്ടിരുന്നു......
അകത്തേക്ക് കയറിയ അവൻ മടിയിൽ തിരുകിയ പൈസ അലമാരിയിൽ വെച്ചുപൂട്ടിയിട്ടു നനഞ്ഞ ഡ്രെസ്സൊക്കെ ഊരിമാറ്റി ദേഹമൊക്കെ തുടച്ചു ഒരു കൈലിയും ചുറ്റി ബെഡിലേക്ക് ചാഞ്ഞു.
""നാളെ രാവിലെ തന്നെ ഈ പൈസ കൊണ്ടുപോയി കൊടുക്കണം ഒരു ദിവസത്തെ ജോലി പോയാലും അതിലൊക്കെ വലുതാണല്ലോ ഇത്.""
അവൻ മനസ്സിൽ പറഞ്ഞു.
ഫോണെടുത്തു സമയം നോക്കുമ്പോൾ സമയം ഏതാണ്ട് 11 മണി കഴിഞ്ഞിരുന്നു.
""ഇനി വീട്ടിൽ എത്തി എന്നും പറഞ്ഞു അവരെ ശല്യം ചെയ്യണ്ടാ വെറുതെ....""
ഉറക്കം വരാത്ത കാരണം വീണ്ടും ഫോണെടുത്തു ഓൺ ചെയ്യുമ്പോഴാണ് വാട്ട്സപ്പിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടത്.
ഓപ്പൺ ചെയ്യുമ്പോൾ പരിചയമില്ലാത്ത നമ്പറും...
പക്ഷെ, അയേച്ച മെസ്സേജ് കണ്ടപ്പോൾ തന്നെ മനസിലായി അത് കബീറിക്കയുടെ വീട്ടിൽ നിന്നുമാണെന്ന്
"" ഹലോ..... വീട്ടിൽ എത്തിയോ.?""
""പൈസ രാവിലെ സമാധാനത്തോടെ കൊണ്ടുവന്നാൽ മതിയെന്ന് വാപ്പ പറഞ്ഞു.""
ആ രണ്ടു മെസ്സേജുകൾ വായിക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.......
""ഇപ്പഴും കുറച്ചുനേരം മാത്രമുള്ള ആളുകളെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ എന്ന്.""
അവൻ വേഗം തന്നെ മറുപടി
💬 Comments
View all comments