Chapter Title : ഇക്കയുടെ ഭാര്യ 1 [മച്ചാൻ]
ആവാൻ പോകുന്ന ഒരു വിചാരവോ സെന്റിമെൻസോ എനിക്ക് ആ സമയം ഇല്ലായിരുന്നു ,
ഞങ്ങൾ അവിടുന്ന് ചായയും പലഹാരവും എല്ലാം കഴിച്ചു വളരെ സന്തോഷത്തോടെ ആയിരുന്നു വീട്ടിലേക്കു തിരിച്ചത് , ബ്രോക്കറിനോട് ഞാൻ പറഞ്ഞു ഇനി ഞങ്ങളുടെ ഉപ്പ നിങ്ങളെ വിളിച്ചോളും എന്നിട്ട് നിങ്ങൾ അവരെ അറിയിച്ചാ മതിയെന്ന് ഞാൻ ബ്രോക്കറിനോട് പറഞ്ഞു , ബ്രോക്കറും ഹാപ്പി എല്ലാരും ഹാപ്പി ,
പോകുന്ന വഴി വരാൻ പോകുന്ന മരുമകളെ കുറിച്ചു ഉമ്മ വാ തോരാതെ സംസാരിച്ചുക്കൊണ്ടിരുക്കുവായിരുന്നു, കൂടെ ഞാനും മാന്യൻ ചമഞ്ഞു ഉമ്മാക്ക് സപ്പോർട്ട് ചെയ്ത് സംസാരിച്ചുകൊണ്ടിരുന്നു, അങ്ങിനെ നേരെ വീട്ടിൽ വന്നു കയറി ഉമ്മ വേഗം ഉപ്പാനെ കാൾ ചെയ്തു ,
ഉമ്മ : ഹാലോ ഇക്കാ ,,
ഉപ്പ : ആ , പറ ബുഷ്റ,
ഉമ്മ : ഇക്കാ , ഞങ്ങൾ ഇന്ന് അഷ്കറിന് ഒരു പെണ്ണുകാണാൻ പോയിരുന്നു. ഇന്നലെ ബ്രോക്കർ വന്നു ഒരു ഫോട്ടോ കാണിച്ചു തന്നിരുന്നു , ഞാനും അക്കുവും ഇന്ന് പോയി കണ്ടിരുന്നു ഇക്കാ ,
ഉപ്പ : ആണോ .. എന്നിട്ട് എങ്ങിനുണ്ട് പോയിട്ട് ,
ഉമ്മ : എന്റെ ഇക്കാ , എന്ത് നല്ല മോളാ , കാണാനും നല്ല ഭംഗി ഉണ്ട് , നല്ല സ്വഭാവം , നല്ല വീട്ടുകാരും , എനിക്ക് നല്ല ഇഷ്ട്ടായി എന്റെ മരുമകളെ ,,
ഉപ്പ : ഓഹോ ... അപ്പൊ നീ എല്ലാം ഉറപ്പിച്ചോ എന്റെ ബുഷ്റകുട്ടീ ,
ഉമ്മ : ആ മോനെ , എനിക്ക്
💬 Comments
View all comments