Chapter Title : ഇക്കയുടെ ഭാര്യ 1 [മച്ചാൻ]
ഇല്ലാത്തതോണ്ട് ഉച്ചയ്ക്കു ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ ഹാളിൽ ടീവി കാണുവാർന്ന് , അപ്പൊ ഉമ്മ വന്നു എന്റെ അടുത്ത് ഇരുന്നിട്ട് പറഞ്ഞു ..
ഉമ്മ : ഡാ നിന്റെ ഇക്കാക് ഒരു കല്യാണ കാര്യം ആയിട്ട് ഒരു ബ്രോക്കർ വന്നിട്ടുണ്ട് , നാളെ നമുക്കൊന്ന് പോയി നോക്കാം എന്നിട്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം നമുക് ഉപ്പാനോടും ഇക്കനോടും പറയാം ,
ഞാൻ : ആഹാ , എവിടെയാ സ്ഥലം ? ഫോട്ടോ വല്ലോം ഉമ്മ കണ്ടോ ? നമുക് പോവാലോ അതിനെന്താ ....
ഉമ്മ : ആ ഫോട്ടോ ഉണ്ട് , ഉമ്മാടെ മൊബൈൽ ഓപ്പൺ ആക്കി ഗാലറി തുറന്ന് എനിക്ക് ഫോട്ടോ കാണിച്ചു തന്നു .
ഞാൻ : ആഹാ , നല്ല സുന്ദരി കുട്ടി ആണല്ലോ ഉമ്മാ ,,, ഇത് ഇനി പോയി കാണണോ ? ഇതങ്ങു ഉറപ്പിച്ചാ പോരെ...
ഉമ്മ : അത് വേണ്ടടാ അക്കു ,, നമുക് നേരിട്ട് കണ്ട് സംസാരിക്കണം എന്നിട്ട് ഇക്കാനോടും ഉപ്പാനോടും പറയാം , ഫോട്ടോ കാണുന്ന പോലെ ഇനി അല്ലൻഖിലോ , അതുമല്ല വീടും പരിസരവും ഒക്കെ നോക്കണ്ടേ മോനേ ,,,
ഞാൻ : അതെന്താ ഉമ്മാ നമ്മൾ സ്ഥലക്കച്ചോടം ആണോ ചെയ്യുന്നേ ? വീടൊക്കെ നല്ലതാണൊന്ന് നോക്കാൻ ..
ഉമ്മ : അങ്ങിനല്ല മോനെ, ഒന്നൂല്ലാൻകിലും നിങ്ങളെ ഇത്രേം ഒക്കെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയതല്ലേ , അപ്പോ നിങ്ങൾ കെട്ടി കൊണ്ടുവരുന്ന ഫാമിലിയിലെ കുട്ടികളും അതുപോലെ നല്ല തറവാട്ടിലുള്ളവരൊക്കെ ആവണ്ടേ , അതാ ഉമ്മ
💬 Comments
View all comments