Chapter Title : ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]
പറഞ്ഞിട്ട് കാര്യമില്ല.... ഇപ്പോൾ നമുക്ക് എങ്ങനെ എങ്കിലും രക്ഷപ്പെടണം അതാണ് പ്രധാനം. ഞാൻ : - നിന്റെ പണി ആണ് എല്ലാം, നീ പ്രതികാരം ചെയ്യാൻ പോയത് ആണ് എല്ലാത്തിനും തുടക്കം. ഷഹനാസ് : - അല്ലെങ്കിലും ഇത് ഇങ്ങനെയേ വരുമെന്ന് എനിക്ക് അറിയാമായിരുന്നു, അതാണ് ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത് “ഇത് തീക്കളി ആണെന്നും നീ ഇതിൽ ഇടപെടേണ്ട എന്നും”. ഞാൻ : - പാവം ജാൻവി എന്ത് തെറ്റ് ചെയ്തു? ഷഹനാസ് : - അതിന് ആരെങ്കിലും വിചാരിച്ചോ അവൾ അങ്ങോട്ട് കയറി വരുമെന്ന്, ഇനി ഇപ്പോൾ അതൊന്നും ആലോചിച്ചിട്ട് കാര്യം ഇല്ല. നമുക്ക് എത്രയും പെട്ടെന്ന് ഗോവയിൽ എത്തണം പിന്നെ അവിടുന്ന് മുംബൈ, മുംബൈ എത്തിയാൽ പിന്നെ പേടിക്കേണ്ട. അങ്ങനെ കാർ എല്ലാ ഷോർട്ട് റോഡുകളിലൂടെയും ഓടിച്ചു ഷഹനാസും ഞാനും ഗോവ ലക്ഷ്യം ആക്കി യാത്ര തുടർന്നു, പോലിസ് അറസ്റ്റ് ചെയ്ത മലൈക കുറ്റബോധം കൊണ്ട് എല്ലാം സ്വയം ഏറ്റടുത്തത് കൊണ്ട് പോലിസ് ഞങ്ങളിലേക്ക് തത്കാലം അന്വേഷണം ഒന്നും വ്യാപിപ്പിച്ചില്ല. ആൽബർട്ട് നെ പോലെ ഒരു മോസ്റ്റ് വാണ്ടഡ് ക്രിമിനലിനെ വെടിവെച്ചു കൊന്നു എന്ന ക്രെഡിറ്റ് രേണുക ഐ പി എസ് ന് കിട്ടി ഒപ്പം മലൈക എന്ന അധോലോക റാണിയെ കുടുക്കിയ ക്രെഡിറ്റും അതുകൊണ്ട് തന്നെ രേണുക കൂടുതൽ അന്വേഷിച്ചു കുഴപ്പിക്കാൻ നിന്നില്ല. തന്റെ ബിസിനസുകളും സ്വത്തും പൂർവാധികം സ്വാതന്ത്ര്യത്തോടെ തനിക്ക് തിരിച്ചു കിട്ടിയ സന്തോഷത്തിൽ റംല ബീഗവും ഹാപ്പി ആയിരുന്നു. ജീവന് തുല്യം സ്നേഹിച്ചവളെ കൈവിട്ട് മുന്നോട്ട് ഇനിയെന്ത് എന്ന്
💬 Comments
View all comments