0%

Chapter Title : ഇക്കയുടെ ഭാര്യ 6 [മാജിക് മാലു]

ജാൻവിയുടെ കുറേ കാൾ വന്നു ഞാൻ അറ്റൻഡ് ചെയ്തില്ല. പക്ഷെ എനിക്ക് എന്തോ ജാൻവിയെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ലായിരുന്നു, ഞാൻ അവളുടെ നിരന്തരം ആയുള്ളൂ കാളിന് ശേഷം അവളുടെ ഫോൺ അറ്റൻഡ് ചെയ്തു എന്നിട്ട് അവളോട്‌ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അപ്പോഴാണ് അവൾ എന്റടുത്തു എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞത്, അവളുടെ മമ്മിയുടെ രണ്ടാം ഭർത്താവ് മുംബൈയിൽ അറിയപ്പെടുന്ന ഒരു അണ്ടർവേൾഡ് കിങ് ആണെന്നും അവളുടെ മമ്മി അവളെ മുംബൈ അണ്ടർ വേൾഡ്ൽ ഉള്ള ഒരു പക്കാ ഫ്രോഡിന് വിവാഹം കഴിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും, ഈ കല്യാണം നടന്നാൽ അവൾ ആത്മഹത്യാ ചെയ്യുമെന്നും എന്നോട് പറഞ്ഞു. പിന്നെ അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു, അവൾക്ക് എന്നെ ഭയങ്കരം ഇഷ്ടം ആണെന്നും, അവളെ വേറെ ആർക്കും കൊടുക്കരുത് എന്നും, പിന്നെ അവളുടെ മമ്മിയിൽ നിന്നും അവളെ രക്ഷിക്കണം എന്നും പറഞ്ഞു, ഞാൻ അവളെ കുറച്ചു നേരം സമാധാനപ്പെടുത്തി എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു, ഞാൻ ആലോചിച്ചു ഈ ഇട്ടാവട്ടത്ത് കളിക്കുന്ന ഞാൻ അധോലോക ബന്ധമുള്ള ജാൻവിയുടെ മമ്മിയെ എന്ത് തേങ്ങ കാണിക്കാൻ ആണ്? ! ബട്ട്‌ ജാൻവിയെ വേറെ ആർക്കും കൊടുക്കാൻ എനിക്കും ഇഷ്ടം ഇല്ലായിരുന്നു, ഞാൻ ഫോൺ എടുത്തു അവളുടെ മമ്മീടെ ഫോണിൽ വിളിച്ചു എന്നിട്ട് പറഞ്ഞു. ഞാൻ : - ഹലോ..... ഇത് ഞാൻ ആണ് ഷിഫാസ് . മലൈക : - യാ ഐ നോ, എന്താണ് ഇപ്പോൾ? ഞാൻ : - ഞാൻ നിങ്ങൾ പറഞ്ഞതിനെ കുറിച്ച് നന്നായി ആലോചിച്ചു.

💬 Comments

View all comments