Chapter Title : ഇക്കയുടെ സ്വന്തം റസിയ 2 [Love]
ഉണ്ടായാൽ ഞങ്ങളെ മക്കളെ പോലെ കാണുമോ എന്നൊക്കെ തോന്നൽ കൊണ്ടാവണം ഉമ്മ അതിനൊന്നും പോയില്ല ഇപ്പോഴും ഉമ്മ ഉപ്പയുടെ ഓർമ്മകൾ ഞങ്ങളുമായി പങ്കു വെക്കും.
അങ്ങനെ ഇക്ക ജോലിക് പോകുമ്പോ ഇടക്ക് വിളിക്കാനൊക്കെ ആയി ഒരു ഫോൺ മേടിച്ചു തന്നു എനിക്ക് അതിനോട് താല്പര്യം തോന്നിയില്ല കാരണം മിണ്ടാൻ ഉമ്മയും ഉണ്ട് അടുത്ത് വീട്ടുകാരും ഉണ്ട് ടീവിയും ഒകെ ആയി ജീവിച്ച എനിക്ക് ഇനി എന്തിനാ ഫോൺ കൂടാതെ ഇക്ക വൈകിട്ട് നേരത്തെ വരുന്നുണ്ട്
എന്നാലും ഇരിക്കട്ടെ ഇടക് എന്തേലും അത്യാവശ്യം വന്ന വിളിക്കാലോ എന്നൊക്കെ പറഞ്ഞു എന്നെ ഏല്പിച്ചു.
എനിക്ക് അടുത്ത വീട്ടിലെ ഒരു പെൺകുട്ടിയാണ് അതിന്റെ ഉപയോഗം കാര്യങ്ങളും ഒകെ പരിചയപ്പെടുത്തി തന്നതും പഠിപ്പിച്ചതും
പിന്നെ ദിവസം വരുമാന മാർഗ ഉണ്ടാകുന്ന രീതിയും പറഞ്ഞു തന്നിരുന്നു
ഇക്ക വന്നപ്പോ ഇക്കയോട് ഞാൻ അത് പറഞ്ഞു ഇക്ക പറഞ്ഞു ഒരു കൈ നോക്കിക്കോ ചുമ്മാ ഇരിക്കുന്നതിലും നല്ലതല്ലേ എന്നൊക്കെ പറഞ്ഞു ഞാൻ ഓക്കേ പറഞ്ഞു
അങ്ങനെ ഓൺലൈൻ വഴി ഡ്രെസ് മേക്കപ്പ് പ്രോഡക്റ്റ് ഇവയൊക്കെ കച്ചോടം ചെയ്യുന്ന ഒരു ഓൺലൈൻ പരുപാടിയിൽ ചേർന്ന് തുടക്കം ഒന്നും അത്ര സെരിയല്ല എങ്കിലും പിനീട് ഇക്കയുടെ ജോലിക്കാർ പിന്നെ വീടിനടുത്തുള്ളവരും അനിയന്റെ ഫ്രെണ്ട്സ് അവരൊക്കെ വഴി കുറെ പ്രോഡക്റ്റ് വിൽക്കാനും സാധിച്ചു കുറച്ച് കമ്മിഷൻ കിട്ടി അങ്ങനെ ആ പണം ഇക്കയെ ഏല്പിച്ചു.
ഇക്ക അത് എനിക്ക് തന്നെ തന്നിട്ട് നിനക്കും ആവശ്യങ്ങൾ ഉള്ളതല്ലേ നീ കയ്യിൽ വച്ചോ എന്നൊരു മറുപടിയും എനിക്ക് അത് കേട്ടപ്പോ വല്ലാത്തൊരു സന്തോഷം
💬 Comments
View all comments