Chapter Title : ഇളക്കങ്ങൾ [ANA]
എന്നവൾ പറഞ്ഞു. രണ്ടു മിനിട്ടുകഴിഞ്ഞപ്പോൾ മുൻ വാതിൽ അടക്കുന്ന ശബ്ദം കേട്ടു . അവൻ വേഗം എഴുന്നേറ്റ് വാതിൽ തുറന്ന് നോക്കി. നേരം ശരിക്കും വെളുത്തിട്ടില്ല. പള്ളിയിൽ പോകേണ്ട റോഡിലേക്ക് പോകുന്നതിന് പകരം അവൾ തൻ്റെ സൈഡ് മതിലിനരികിൽ കൂടി കോശിയുടെ വീട്ടിലേക്ക് തിരിഞ്ഞു പോകുന്നത് കണ്ടു. അവൻ്റെ ശരീരം വിറച്ചു. വഞ്ചകി താൻ ഇത്രയൊക്കെ സംശയം പറഞ്ഞിട്ടും ഒട്ടും കൂസാതെയാണ് പോകുന്നത്.
വേഗം അവൻ അടുക്കളയിലേക്കോടി വാതിൽ തുറന്ന് അവിടെ മുറ്റത്ത് പതുങ്ങി നിന്നു നോക്കി. അവൾ നേരെ അവൻ്റെ മോട്ടോർ പുരയിലേക്ക് നടന്നു. മോട്ടോറും കൃഷി ഉപകരണങ്ങൾ വെക്കാനും കൂടി ഉണ്ടാക്കിയ ഷെഡായതിനാൽ കുറച്ചു വലുപ്പമുണ്ടായിരുന്നു അതിനു്. അവിടെ കോശി ഒരു ലുങ്കി മാത്രമുടുത്തു നിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ അവൻ വേഗം ഷെഡിൽ കേറി. പിന്നാലെ അവളും കേറി വാതിലടച്ചു. താങ്ങാൻ പറ്റാത്ത വിഷമത്തോടെ ബെന്നി കിടക്കയിൽ വന്നു കിടന്നു. ഇത്ര ക്രൂരമായി തൻ്റെ ഭാര്യ തന്നെ വഞ്ചിക്കുമെന്നവൻ ഒരിക്കലും കരുതിയിരുന്നില്ല. ഇത് നിർത്താൻ എന്താണൊരു വഴി. ഇപ്പോൾ തന്നെ അവളുടെ വീട്ടുകാരെ വിളിച്ച് വരുത്തി കയ്യോടെ പിടികൂടിയാലോ എന്നവൻ ചിന്തിച്ചു.
വേണ്ടാ അവൾ ഒരു കുറ്റവാളിയെ പോലെ നിൽക്കുന്നത് കാണാനുള്ള ശക്തി തനിക്കില്ല. എവിടെ വരെ പോകുമെന്ന് നോക്കാമെന്നവൻ കരുതി. സാധാരണ പള്ളിയിൽ പോയാൽ ഏഴേകാലോട് കൂടി തിരിച്ചെത്താറാണ് പതിവ്. അവൻ വേഗം പല്ലുതേച്ച് അവൾ ഉണ്ടാക്കി വെച്ചിരുന്ന കട്ടൻ കാപ്പിയും കുടിച്ച് 7 മണി ആകാൻ കാത്തിരുന്നു. 7 മണി ആയപ്പോൾ കുറെ കയറും പഴയ പട്ടികയുമൊക്കെയെടുത്ത് അടുക്കള ഭാഗത്തെ മുറ്റത്തു
💬 Comments
View all comments