0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 497
ഒരു കഥപോലെ അവൻ അവൾക്ക് പറഞ്ഞു കൊടുത്തു..... റിയൽഎസ്റ്റേറ്റ് ബിസ്സിനെസ്സുള്ള ഒരു കൂട്ടുകാരനൊപ്പം രാധികയുടെ വീടിനടുത്തുള്ള സ്ഥലം നോക്കാൻ വന്നതായിരുന്നു നന്ദൻ.... അവനും സ്ഥലത്തിന്റെ ഉടമസ്ഥനും തമ്മിൽ റേറ്റിനെ ചൊല്ലിയുള്ള സംസാരം തുടങ്ങിയപ്പോൾ അത് കേൾക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് നന്ദൻ അവിടെ നിന്നും മാറി നിന്നു... അപ്പോളാണ് മതിൽക്കെട്ടിനപ്പുറത്ത് നിന്നും ഒരു കരച്ചിൽ അവൻ കേൾക്കുന്നത്.... എത്തിച്ചാടി നോക്കിയപ്പോൾ ഒരു പെൺകുട്ടി പടർന്നു പന്തലിച്ച മാവിൻ ചുവട്ടിൽ നിന്ന് കരയുന്നു.... അകത്തു നിന്നും എന്തോ ബഹളവും കേൾക്കുന്നുണ്ട്.... " അമ്മേ.....അമ്മ എന്തിനാ വഴക്ക് ഉണ്ടാക്കുന്നത് അവളല്ലലോ അയാളെ വേണ്ടായെന്ന് പറഞ്ഞത്... അയാളല്ലേ.... അതിന് അവളെന്തു പിഴച്ചു..... " ഒരു പെൺകുട്ടി അകത്തു നിന്നും വിളിച്ചു പറഞ്ഞു... " അതേടി.... ആ നശൂലത്തെ അയാൾക്കും വേണ്ടായെന്ന് പറഞ്ഞു.... ഈ
ചട്ടുകാലിയെ ആർക്കും വേണ്ടാ.... ഇവൾ എടുക്കാ ചരക്കായി ഇവിടെ കിടക്കും.... ആരാ ഇവളെ നോക്കുക.... ഓരോന്ന് എന്റെ വയറ്റിൽ വന്നു പിറന്നോളും.... അവളുടെ ജാതക ദോഷം കൊണ്ടാ ഈ വീട് ഗുണം പിടിക്കാതെ പോയത്.... " ആ പറഞ്ഞതൊക്കെ ആ പെൺകുട്ടിയുടെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ അവന് ഒരു ഞെട്ടലുണ്ടായി.... ഒരമ്മയ്ക്ക് മകളോട് ഇങ്ങനൊക്കെ സംസാരിക്കാൻ സാധിക്കുമോയെന്ന് അവൻ അത്ഭുതപ്പെട്ടു..." അമ്മേ അല്ലെങ്കിലും അയാൾ അവൾക്ക് ചേരില്ലായിരുന്നല്ലോ.... പത്തു നാല്പത് വയസ്സില്ലേ അയാൾക്ക്.... ഏകദേശം അവളുടെ ഇരട്ടി പ്രായമുണ്ടാകും.... കുറച്ചു പണം ഉണ്ടെന്നല്ലാതെ.... അവൾക്ക് കാലു വയ്യന്നല്ലേ ഉള്ളു... സുന്ദരി അല്ലേ അവൾ... " അകത്ത് അവൾക്ക് വേണ്ടി വാദിക്കുന്നത് സഹോദരിയാകും എന്നവൻ ഊഹിച്ചു.... " അതേടി... അവൾ സൗന്ദര്യവും

💬 Comments

View all comments