0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 496
പുറത്തേക്ക് ഇറങ്ങി....
" എടി കള്ളി.... അവസാനം നീ ഒരു രാജകുമാരനെ തന്നെ കട്ടെടുത്തല്ലോ.... " അവളെ പുണർന്നുകൊണ്ട് രേണുക പറഞ്ഞു.... പിന്നീട് പെണ്ണുകാണാൻ ചടങ്ങ് നടന്നു... ചായയുമായി രാധികയെത്തി.... അവളുടെ മുടന്ത് ഒരു പോരായ്മയായിട്ട് അവന് തോന്നിയതെയില്ലന്നാണ് സത്യം... അന്ന് മുതൽ അവൻ അവൾക്ക് നന്ദേട്ടനായി..... അവൾ അവന്റെ രാധുവും..... സന്തോഷത്തോടെയുള്ള ജീവിതം.... എല്ലാവരെയും വിളിച്ചു കൂട്ടി ആർഭാടമായി തന്നെ അവരുടെ വിവാഹം നടന്നു.... അവന്റെ ബന്ധുക്കളിൽ പലരും പെണ്ണിന്റെ കുറവിനെ ചൊല്ലി മുറുമുറുത്തപ്പോൾ അവളുടെ ബന്ധുക്കൾ അവൾക്ക് വന്ന ഭാഗ്യത്തെ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു..... വിചിത്ര ജീവിയെ പോലെ പലരുടെയും നോട്ടത്തിൽ തളർന്നു പോകാതെ അവൾക്ക് കൈ താങ്ങായത് അവൻ തന്നെയായിരുന്നു.... കണ്ണുകൾ ചിമ്മി ഒന്നുമില്ലന്ന് ചിരിയോടെ അവൻ കാണിച്ചപ്പോൾ എന്തിനെയും നേരിടാനുള്ള ധൈര്യം അവൾക്കും വന്നു ചേർന്നു.... ആദ്യരാത്രിയിൽ പാലും കൊണ്ട് അവൾ മുറിയിലേക്ക് പോകുമ്പോളും അവളുടെ കുറവിനെ കളിയാക്കാൻ ആളുകൾ ഉണ്ടായിരുന്നു..... പക്ഷെ അവന്റെ അച്ഛനും അമ്മയും സ്വന്തം മകളെ പോലെ അവളെ സംരക്ഷിച്ചു..... റൂമിൽ അവളുടെ വരും കാത്തിരുന്ന അവനോട്‌ അവൾക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു.... എന്തിനാണ് ഈ ചട്ടുകാലിയെ????.... " പ്രണയമാണ് പെണ്ണേ നിന്നോട്.... നിന്റെ ഈ കരിമഷി കണ്ണുകളോട്.... ഒരിക്കലും അടങ്ങാത്ത ദാഹമാണ്....." അത്ര മാത്രം മതിയായിരുന്നു അവൾക്ക്.... ഒരു നല്ല ഭാര്യയായി നല്ല മരുമകളും മകളുമായി സന്തോഷത്തോടെയുള്ള ജീവിതം അവിടെ നിന്നും തുടങ്ങുകയായിരുന്നു.... അന്ന് രാത്രി അവന് അവളോട് ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു..... അവനെ പറ്റി വീട്ടുകാരെ പറ്റി.... അവൾ ഒരു ചിരിയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു.... ആദ്യമായി അവളെ കണ്ടത്

💬 Comments

View all comments