Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]
നടക്കാനോ ജോലി ചെയ്യാനോ എനിക്ക് സാധിക്കില്ല.... ഒരു നല്ല ഭാര്യയാകാൻ എനിക്ക് സാധിക്കുമോയെന്നും അറിഞ്ഞൂടാ..... "
അവൻ അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ടു....
"എന്നെ കണ്ടു ഇഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത്.... കാണാൻ എന്നെ പോലെ തന്നല്ലേ രേണുവും.... അല്ല.... എന്നേക്കാൾ നല്ലതല്ലേ രേണു.... അവൾക്ക് രണ്ട് കാലും ഉണ്ട്.... അപ്പോൾ അവളെ വിവാഹം കഴിച്ചാൽ പോരെ.... "
അവളുടെ ശബ്ദം വിറങ്ങലിച്ചിരുന്നു.... ഇഷ്ടത്തോടെയല്ല അവൾ അത് പറഞ്ഞതെന്ന് വ്യക്തം.....
" മ്മ്.... അത് ശരിയാണല്ലോ.... രണ്ടു പേരും കാണാൻ ഒരുപോലെ.... രേണുകയാകുമ്പോൾ രണ്ടു കാലും ഉണ്ട്.... അപ്പോൾ അങ്ങനെ തീരുമാനിക്കാം.... "
അവന്റെ ആ മറുപടി അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.... ഒരു ഞെട്ടലോടെ അവനെ നോക്കിയ ശേഷം അവൾ കണ്ണുകൾ തുടച്ച് അവന്റെ സൈഡിലൂടെ മുറിയിലേക്ക് പോകാനൊരുങ്ങി... അവനെ മറി കടക്കും മുൻപ് അവളുടെ കൈയിൽ പിടിച്ച് അവൻ അവളെ മുന്നിലേക്ക് നിർത്തി...
" ഞാൻ പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ പെണ്ണേ.... ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും നിന്നെയാണ്.... എനിക്ക് വേണ്ടതും നിന്നെയാണ്.... നിനക്ക് പകരമാകുമോ നിന്നെ പോലുള്ള മറ്റൊരാൾ.... "
അവളുടെ കൈയിൽ നിന്നും അവൻ കൈ വിട്ടെങ്കിലും അവൾ അവനെ മുറുകെ പിടിച്ചിരുന്നു.... അതൊരു ഉറപ്പായിരുന്നു.... പ്രതീക്ഷകൾ അറ്റിരുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു..... നിയന്ത്രണമില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി....
" അപ്പൊ ഇനി ചടങ്ങ് ചടങ്ങ് പോലെ തന്നെ നടത്താല്ലോ അല്ലെ.... ചേട്ടൻ പൊയ്ക്കോ.... ഞാൻ ഇവളെ ഒന്ന് ഒരുക്കി സുന്ദരിയാക്കിക്കൊണ്ട് വരാം..... "
പിന്നിൽ നിന്നും രേണുക വിളിച്ചു പറഞ്ഞു.... നന്ദൻ ചിരിച്ചു കൊണ്ട്
💬 Comments
View all comments