0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 494
അകത്ത് കയറി രാധികയോട് ഒന്ന് സംസാരിച്ചോട്ടെ.... " നന്ദൻ അവരുടെ അനുവാദത്തിനായി കാത്തു.... അവർ മൗനമായി തല കുലുക്കി.... നന്ദൻ യാതൊരു ലക്ഷ്യവുമില്ലാതെ അകത്തേക്ക് നടന്നപ്പോൾ രേണുക വഴികാട്ടിയായി.... അവൻ അടുക്കളയിൽ എത്തുന്നതിനു മുമ്പ് തന്നെ അവളുടെ ഏങ്ങലടി കേട്ടിരുന്നു.... അടുപ്പിന് നേരെ തിരിഞ്ഞു നിന്ന് കരയുകയായിരുന്നു അവൾ.... നന്ദൻ അവളുടെ പിന്നിൽ നിന്ന് ചുമയ്ക്കുന്നത് പോലെ ശബ്ദമുണ്ടാക്കി.... അത് കേട്ട് അവൾ പെട്ടന്ന് തിരിഞ്ഞു... പക്ഷെ അവന്റെ മുഖത്ത് നോക്കാതെ കുനിഞ്ഞു നിന്നു....
" എന്റെ പേര് നന്ദകിഷോർ... നന്ദൻ എന്ന് എല്ലാവരും വിളിക്കും.... കൂടെ വന്നത് അച്ഛനും അമ്മയുമാണ്.... ഞാൻ ഒരു ബിസിനെസ് ചെയ്യുന്നുണ്ട്.... " അവൻ പറഞ്ഞു നിർത്തിയിട്ടും അവൾ മുഖം ഉയർത്തിയില്ല.... അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ വീണ്ടും തുടർന്നു.... " കുറച്ചു ദിവസം മുൻപാണ് ഞാൻ തന്നെ കണ്ടത്.... കണ്ട നിമിഷം തന്നെ എനിക്ക് ഇയാളെ ഇഷ്ടായി.... അതാ ആലോചനയുമായി വന്നത്.... " "ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും താൻ എന്താ ഒന്നും മിണ്ടാത്തത്.... " അവളുടെ നിശബ്ദത സഹിക്കാതെ അവൻ പറഞ്ഞു ..... " സോറി.... ഞാൻ എന്റെ കാര്യമേ നോക്കിയുള്ളൂ..... തനിക്ക് ഇഷ്ടമാണോന്ന് അറിഞ്ഞിട്ട് വരണമായിരുന്നു.... ഇയാൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലല്ലേ... സാരമില്ല.... " ശബ്ദത്തിൽ വന്ന പതർച്ച മറച്ചുകൊണ്ട് അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി.... " അയ്യോ.... പോവല്ലേ..... " പിന്നിൽ നിന്നും അവളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നിന്നു.... "എന്റെ ഈ കാലിന് സ്വാധീനം കുറവാ.... ഇനി ഒരിക്കലും അത് ശരിയാകാൻ പോണില്ല.... എല്ലാവരെയും പോലെ ഓടി

💬 Comments

View all comments