Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]
" അല്ല... ഇതാണോ കുട്ടി.... കുട്ടിക്ക് കാലിന് എന്തോ കുഴപ്പം..."
മഹാദേവൻ സംശയത്തോടെ ചോദിച്ചു...
" രേണുവിന് കാലിന് ഒരു കുഴപ്പവുമില്ല.... കാൽ വയ്യാത്തത് എന്റെ മൂത്തമോള്ക്കാ രാധികയ്ക്ക്.... "
വിനീത ചാടികയറി പറഞ്ഞു.... നന്ദന്റെ അച്ഛനും അമ്മയും അവനെ ഒന്ന് നോക്കി...
" അത്.... ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും രാധികയെയാണ്.... രാധികയുടെ കാര്യമാണല്ലോ ഞാൻ പറഞ്ഞിരുന്നത്.... "
നന്ദൻ പറഞ്ഞപ്പോൾ രാധികയുടെ അച്ഛനും അമ്മയും ഞെട്ടി.... അവരുടെ മുഖം വിവർണമായപ്പോൾ രേണുകയുടെ മുഖത്ത് ആദ്യം വന്ന ഞെട്ടൽ മാറി സന്തോഷം വന്നിരുന്നു.... താല്പര്യമില്ലാത്ത കല്യാണം മുടങ്ങിയ സന്തോഷം ..... കതകിനു മറവിൽ നിന്ന രാധിക നന്ദന്റെ വാക്കുകൾ കേട്ട് ഒരു പ്രതിമയെ പോലെ നിശ്ചലയായി നിന്നു..... ജീവിതത്തിൽ ആരും അവളെ ഇഷ്ടപെടുന്നു എന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല..... രണ്ടു വീട്ടുകാരും ഒരുപോലെ ബ്രോക്കറിനെ നോക്കി.....
" അത്... ഞാൻ... ഒരു അബദ്ധം.... "
അയാൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.... രണ്ടു കൂട്ടരുടെയും മുഖം ഇരുണ്ടു....
" രാധികയെ ഞാൻ ഇപ്പോൾ വിളിച്ചോണ്ട് വരാം.... "
കല്യാണം മുടങ്ങിയ സന്തോഷത്തോടെ രേണുക പറഞ്ഞു..... അവൾ അകത്തേക്ക് ഓടി.... വാതിലിന് മറവിൽ എല്ലാം കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു രാധിക.... അവൾ മുഖം പൊത്തി കരഞ്ഞു.... രേണുക എത്ര വിളിച്ചിട്ടും അവൾ അങ്ങോട്ടേക്ക് വരാൻ കൂട്ടാക്കിയില്ല..... ഒരു കുഞ്ഞിനെ പോലെ ശാഠ്യം പിടിച്ച് അവൾ അടുക്കളയിലേക്ക് മുടന്തി മുടന്തി നടന്നു..... രേണുക ആ കാര്യം തിരികെ വന്ന് എല്ലാവരോടുമായി പറഞ്ഞു.... നന്ദന്റെ മുഖത്തെ പ്രകാശം മാഞ്ഞു....
" നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ
💬 Comments
View all comments