Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]
പറഞ്ഞ് അവർ അടുക്കളയുടെ അടുത്തേക്ക് വന്നു....
" ദേ.... പറഞ്ഞതൊക്കെ കേട്ട് കാണുല്ലോ.... വൈകിട്ട് അവിടെയെങ്ങും അപശകുനം പോലെ വന്നു നിൽക്കരുത്.... കേട്ടല്ലോ.... "
രാധികയുടെ നേരെ അവർ ആക്രോശിച്ചു.... അവൾ എല്ലാം തല കുലുക്കി അനുസരിച്ചു.... അല്ലെങ്കിലും അതാണ് പതിവ്.....
വൈകുന്നേരം പറഞ്ഞതുപോലെ പെണ്ണ്കാണാൻ ആളുകൾ എത്തി.... കാറിൽ നിന്നും നാലുപേർ പുറത്തേക്ക് ഇറങ്ങി.... അതിലൊന്ന് ബ്രോക്കർ ആയിരുന്നു.... പിന്നെ ഒരു ചെറുപ്പക്കാരനും അയാളുടെ അച്ഛനും അമ്മയും എന്ന് തോന്നുന്ന രണ്ടു പേരും.... അടുക്കള മുറ്റത്തെ മാവിന്റെ മറവിൽ നിന്നും രാധിക അവരെ എത്തി നോക്കി.... അവർ കാണുന്നതിന് മുൻപ് അവൾ അടുക്കളയിലേക്ക് മാറി....
ഉമ്മറത്ത് രാധികയുടെ അച്ഛൻ നാരായണൻ അവരെ സ്വീകരിച്ചിരുത്തി....
" ദേ ഇതാണ് ചെക്കന്റെ അച്ഛൻ മഹാദേവൻ..... ഇത് അമ്മ ദേവകി.... പിന്നെ ഇതാണ് പയ്യൻ നന്ദകിഷോർ.... ടൗണിൽ സ്വന്തമായി ബിസ്സിനസ്സ് ഉണ്ട്.... "
ബ്രോക്കർ പറഞ്ഞു നിർത്തി..... രാധിക അടുക്കളയിൽ നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു..... അവളുടെ അമ്മയും അച്ഛനും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്..... രാധിക പെട്ടന്ന് തന്നെ ചായയുണ്ടാക്കി ഗ്ലാസ്സുകളിൽ പകർന്നു..... മനസ്സില്ല മനസ്സോടെ രേണുക സാരിയും ഉടുത്ത് അവിടെയെത്തി...." എന്നാൽ ഇനി കുട്ടിയെ വിളിക്കാമല്ലേ..."
ബ്രോക്കറുടെ ശബ്ദം കേട്ടപ്പോൾ തന്നെ രാധിക ചായയുടെ ട്രേ എടുത്ത് രേണുകയുടെ കൈയിൽ കൊടുത്ത് അവളെ അങ്ങോട്ട് തള്ളി വിട്ടു.... രാധിക അവർ കാണാതെ കതകിനു പിന്നിലേക്ക് മറഞ്ഞു.....
രേണുക ചായയുമായി വരുന്നത് കണ്ടപ്പോളേ നന്ദന്റെ മുഖം മാറി.... അവൻ തൊട്ടടുത്ത് ഇരുന്ന അച്ഛനെ തട്ടി.... അച്ഛനും അമ്മയും അവനെപോലെ ഞെട്ടി ഇരിക്കുകയായിരുന്നു....
💬 Comments
View all comments