0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 490
പറ്റിയുള്ള സംസാരമായിരുന്നു അവിടെ.... " എത്ര വലിയ ആലോചനയാണെന്ന് പറഞ്ഞാലും എനിക്ക് അത് വേണ്ട.... എനിക്ക് ഡിഗ്രി കഴിഞ്ഞു പിജിയും എടുക്കണം.... വല്ലവന്റെയും വീട്ടിലെ പുക കൊണ്ട് തീർക്കാൻ എനിക്ക് വയ്യ.... " രേണുക തീർത്തു പറഞ്ഞു.... " എടി ഈ വരുന്നവര് നല്ല കാശുകാരാ.... നിന്നെ നേരത്തെ കണ്ട് ഇഷ്ടപ്പെട്ടന്നാ ബ്രോക്കർ പറഞ്ഞത്.... ഈ ബന്ധം നടന്നാൽ നീയും രക്ഷപെടും ഈ വീടും രക്ഷപെടും.... ചെറുക്കനും കാണാൻ നല്ലതല്ലേ... ദേ ഫോട്ടോ നോക്കിക്കേ... " അവർ ഫോട്ടോ അവളുടെ നേരെ കാണിച്ചു... അവൾ അത് ഒരു നോക്ക് നോക്കി.... " ഇയാൾ എന്നെ എവിടെ വച്ച് കണ്ടെന്നാ... ഞാൻ ജീവിതത്തിൽ ഇയാളെ കണ്ടിട്ടില്ല... എനിക്ക് എന്തായലും കല്യാണം വേണ്ട... എനിക്ക് പഠിക്കാൻ പോയാൽ മതി.... ഇയാളെ വേണമെങ്കിൽ രാധികയ്ക്ക് ആലോചിക്ക്.... എന്നെ പോലെ തന്നെയല്ലേ അവളും.... " രേണുക ദേഷ്യത്തോടെ പറഞ്ഞു... " നീ എന്താ തമാശ പറയുവാണോ???.. കഴിഞ്ഞ ദിവസം നാല്പതിനോട് അടുത്ത് പ്രായമുള്ള ഒരാൾ വന്നിട്ട് അയാൾ പോലും ഒരു ചട്ടുകാലിയെ ചുമക്കാൻ വയ്യാന്നു പറഞ്ഞു പോയി... അപ്പോളാ ഇതുപോലെ ഒരു ചെറുക്കൻ..... അവൾ ഇവിടെ എടുക്കാ ചരക്കായി കിടക്കത്തെയുള്ളു... ഒരു ദുശ്ശകുനത്തെ ആരാ കെട്ടുക.... നീയെങ്കിലും രക്ഷപെടാൻ നോക്ക്.... " അമ്മയുടെ വാക്കുകൾ അടുക്കളയിലിരുന്ന് അവൾ കേൾക്കുന്നുണ്ടായിരുന്നു..... കേട്ട് കേട്ട് തഴമ്പിച്ച വാക്കുകൾ.... ഇപ്പോൾ അവയ്ക്ക് അവളെ മുറിവേൽപ്പിക്കാൻ ആകുമായിരുന്നില്ല..... " അവർ എന്തായാലും വൈകിട്ട് വരും.... നീ ഒന്ന് പോയി നിന്നു കൊടുക്ക്.... ബാക്കി പിന്നെ ആലോചിക്കാം.... " അത്രയും

💬 Comments

View all comments