0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 490
പുഞ്ചിരിയോടെ നോക്കി ഇരുന്നു.... കാറിൽ കയറിയിട്ടും അവൻ തിരിഞ്ഞു ബാൽക്കണിയിലേക്ക് നോക്കി... അവനെ നോക്കി അവൾ പുഞ്ചിരിയോടെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു.... അവന്റെ കാർ ഗേറ്റ് കടന്നു പോകുന്നതും നോക്കി അവൾ നിന്നു.... പണ്ട് ഇതുപോലെ ഒരു ദിവസം അവന്റ കാർ അവളുടെ വീട്ടിലേക്ക് വന്ന ദിവസം അവളുടെ ഓർമയിൽ വന്നു..... ------------------------------------------------------------------ അന്നൊരു ഞായറാഴ്ചയായിരുന്നു..... സ്ഥിരമായുള്ള അമ്മയുടെ കുത്ത് വാക്കുകളും സഹിച്ച് അവൾ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്നു..... അമ്മയുടെ ശബ്ദം അവിടെ ഉയർന്നു കേട്ടു.... " എടി... നിന്റെ കൂടെയുള്ളതിനോ ആലോചനകൾ ഒന്നും വരുന്നില്ല... കഴിഞ്ഞ ദിവസം വന്ന ആലോചനയും അവർക്ക് വേണ്ടായെന്ന് വച്ചു.... അല്ലെങ്കിലും ചട്ടുകാലിയെ ആർക്ക് വേണം.... ഇതിപ്പോ നിന്റെ ഭാഗ്യമാണ്.... " രാധികയുടെ അനുജത്തി രേണുകയോടാണ് അമ്മയുടെ സംസാരം.... അവർ ഇരട്ടകളായിരുന്നു.... മിനിറ്റുകളുടെ വ്യത്യാസത്തിൽ രാധിക ചേച്ചിയായി.... പക്ഷെ അവളുടെ വലതു കാലിന് സ്വാധീനം കുറവായിരുന്നു..... രേണുകയ്ക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.... അതോടെ അവരുടെ അമ്മ വിനീതയ്ക്ക് രാധികയോട് ചതുർഥിയായി.... ചട്ടുകാലി കുടുംബത്തിന്റെ ശാപമാണെന്നായിരുന്നു അവരുടെ പക്ഷം.... അച്ഛനും അതുപോലെ തന്നെ.... രാധികയോട് എന്തെങ്കിലും സ്നേഹമുള്ളത് രേണുകയ്ക്ക് മാത്രമായിരുന്നു.... പ്ലസ് ടുവിൽ രാധികയുടെ പഠനം അവസാനിച്ചു.... വീട്ടു ജോലികൾ എല്ലാം അവളുടെ തലയിലായി.... രേണുകയെ മാത്രം തുടർ പഠനത്തിന് അയച്ചു.... രാധികയ്ക്ക് അതിലൊന്നും വിഷമം ഉണ്ടായിരുന്നില്ല.... പക്ഷെ അമ്മയുടെയും അച്ഛന്റെയും സ്നേഹത്തോടെയുള്ള ഒരു വാക്ക് അവൾ ഒരുപാട്
മോഹിച്ചിരുന്നു.... ഇപ്പോൾ എങ്ങനെയെങ്കിലും ആരുടെയെങ്കിലും തലയിൽ രാധികയെ കെട്ടി വയ്ക്കണം എന്നതാണ് അവരുടെ ചിന്ത..... ഈ സമയം രേണുകയ്ക്ക് വന്ന പുതിയ ആലോചനയെ

💬 Comments

View all comments