0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 488
മുട്ടിൽ പിടിച്ച് മുടന്തി മുടന്തി അവരുടെ പിന്നാലെ നടന്നു കൊണ്ട് അവൾ പറഞ്ഞു.... " ആഹാ... നീ ഇവളുടെ അമ്മയല്ലേ.... നിനക്കു പൊക്കൂടെ.... " നന്ദൻ തിരിഞ്ഞു നിന്ന് പറഞ്ഞു... " നന്ദേട്ടാ.... "
അവൾ ദേഷ്യം ഭാവിച്ച് ഇടുപ്പിൽ കൈ കുത്തി നിന്നു...." ഓ... പോയേക്കാമെ... " അവൻ കൈ കൊണ്ട് തൊഴുന്നത് പോലെ കാണിച്ചപ്പോൾ രാധികയ്‌ക്കൊപ്പം മീനുവും ചിരിച്ചു..... " നീ ആരോടാ ഇത്ര കാര്യമായി സംസാരിക്കുന്നത്.???... " മോളെയും എടുത്ത് ചിരിച്ചുകൊണ്ട് പടിക്കെട്ട് ഇറങ്ങി വരുന്ന അവനോട് ദേവകി ചോദിച്ചു... " എന്റെ രാധുനോട്... അല്ലാതെ വേറെ ആരാ.... " കസേര നീക്കിയിട്ട് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടെ അവൻ പറഞ്ഞു... അത് അത്ര ഇഷ്ടപെടാത്തത് പോലെ ദേവകി മുഖം വെട്ടിച്ചു.... അവൻ അത് കാര്യമാക്കാതെ ഭക്ഷണകഴിച്ചു കൂടെ മീനുവിനെയും ഊട്ടി.... അവൾ ചിരിച്ചു കൊണ്ട് അച്ഛനോട് ഓരോ കഥകൾ പറഞ്ഞുകൊണ്ടിരുന്നു..... കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടക്കുമ്പോളാണ് ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്ന അച്ഛനെ അവൻ കണ്ടത്... " ഞാനിറങ്ങുവാ അച്ഛാ.... " അയാൾ പത്രം മടക്കി ഒന്നു മൂളി... " പിന്നെ രാധു എന്തെങ്കിലും ആവശ്യം പറയുവാണേൽ ഒന്ന് സാധിച്ചു കൊടുത്തേക്കണേ.... അല്ലെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാലും മതി... ആ പെണ്ണ് ഫോൺ ഉപയോഗിക്കില്ലല്ലോ.... അമ്മ ഇതറിയണ്ട... അല്ലെങ്കിലേ ഇപ്പോൾ അവളെപറ്റി സംസാരിക്കുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടം അല്ലാതെ വന്നിട്ടുണ്ട്... എന്ന് മാറുമോ ഈ അമ്മായിയമ്മ പോര്... " അവൻ ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞിട്ട് കാറിലേക്ക് കയറി.... അച്ഛൻ അവനെ ഒരു

💬 Comments

View all comments