Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]
മോളെ...."
മീനുവിന്റെ കവിളിൽ തട്ടിക്കൊണ്ട് അവൻ പറഞ്ഞു....
" രേണുക എപ്പോൾ വന്നു.... എക്സാം ഒക്കെ എങ്ങനുണ്ടായിരുന്നു.... ഇനിയിപ്പോ പേരിന്റെ അറ്റത്ത് ഒരു ഡോക്ടറേറ്റ് കൂടി വയ്ക്കാം അല്ലേ.... "
ഒരു ചിരിയോടെ അവൻ വിശേഷങ്ങൾ തിരക്കി.... അവളും ഒന്ന് ചിരിച്ചു കാണിച്ചു...
" രേണുക രാധുവിനെ കണ്ടിരുന്നോ.... ഞാൻ വന്നിട്ട് അവളെ പോയി കണ്ടില്ലെങ്കിൽ പിന്നെ അത് മതി.... മോളെ ഇങ്ങ് താ.... ഞാൻ കുളിപ്പിച്ച് കൊണ്ടുവരാം.... "
അവൻ മോളെ വാങ്ങാൻ കൈ നീട്ടി...
" ചേട്ടൻ പോയി കുളിച്ചോളു.... മോളെ ഇന്ന് ഞാൻ ഒരുക്കിക്കോളാം...."
അവൾ പറഞ്ഞു
നന്ദൻ അത് അനുസരിച്ച് മുകളിലേക്ക് പോയി.... ചെന്നപ്പോളേ കണ്ടു ബെഡിൽ ഇരിക്കുന്ന രാധികയെ.... രാവിലത്തെ സാരി മാറ്റി വേറെയൊരു സാരി ഉടുത്തിരിക്കുന്നു..... മുടി പതിവ് പോലെ അഴിഞ്ഞ് കിടക്കുകയാണ്....
" ആ നന്ദേട്ടൻ വന്നോ.... രേണുവിനെ കണ്ടിരുന്നോ....? "
അവനെ കണ്ടപാടെ ബെഡിൽ നിന്നും എഴുന്നേറ്റ് രാധു ചോദിച്ചു....
" ഉവ്വ്.... മോളെ അവൾ വാങ്ങിച്ചു.... ഇന്ന് അവൾ ഒരുക്കികോളമെന്ന്... എന്തേ അവളുടെ മുഖം വല്ലാതെ.... "
അവൻ ചോദിച്ചു....
" അവൾ എന്തൊക്കെയോ തീരുമാനം എടുത്തിട്ടുണ്ട്.... നന്ദേട്ടൻ കുളിച്ചിട്ട് അങ്ങോട്ടേക്ക് ചെല്ല്.... അവൾക്ക് പറയാനുള്ളത് കേട്ടിട്ട് നല്ലൊരു തീരുമാനം എടുക്കണം.... "
" ഓഹോ അപ്പോൾ എന്റെ ശ്രീമതിയും കൂടി അറിഞ്ഞുകൊണ്ടാണ്.... ഓക്കേ... ഞാൻ കുളിച്ചിട്ട് വരാം... നമ്മുക്ക് ഒരുമിച്ചു പോകാം.... "
" നന്ദേട്ടാ.... ഒറ്റയ്ക്ക് പോയാൽ മതി അവൾക്ക് നന്ദേട്ടനോടല്ലേ സംസാരിക്കാനുള്ളത്.... ഞാൻ എന്തിനാ അവിടെ.... "
അവൾ നിന്ന്
💬 Comments
View all comments