0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 499
ചിണുങ്ങി.... " ശരി ശരി എന്റെ പൊന്നോ.... ഈ ഇടയായിട്ട് നിനക്ക് ഇത്തിരി കുട്ടിക്കളി കൂടുന്നുണ്ട്.... മ്മ്... വരട്ടെ ഞാൻ കാണിച്ചു തരാം.... " അവൻ അവളെ ഇടുപ്പിൽ പിടിച്ച് ദേഹത്തോട് അടുപ്പിച്ചു.... " ഛെ... വിട് നന്ദേട്ടാ... ആരെങ്കിലും വരൂട്ടോ... പോയി കുളിച്ചേ.... " അവൾ ഒരു വിധത്തിൽ അവനെ തള്ളി ബാത്‌റൂമിലക്കി..... കുളിച്ചിട്ട് വന്നപ്പോൾ രാധിക റൂമിൽ ഉണ്ടായിരുന്നില്ല.... ബാൽക്കണിയിൽ അസ്തമയം കാണാൻ നിൽക്കുകയാകും എന്ന് അവൻ ഊഹിച്ചു.... ഇപ്പോൾ അത് സ്ഥിരമാണ്..... അവൻ ഡ്രസ്സ്‌ മാറി താഴേക്ക് ഇറങ്ങി രേണുക മീനുവിനേയും കളിപ്പിച്ച് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.... അവൻ സിറ്റ് ഔട്ടിന്റെ പടിയിൽ പോയി ഇരുന്നു.... അവൻ കൈ നീട്ടിയപ്പോൾ മീനു അവന്റെ മടിയിലേക്ക് കയറി ഇരുന്നു.... " നിനക്ക് എന്തോ പറയാനുണ്ടെന്ന് രാധു പറഞ്ഞല്ലോ....എന്താ കാര്യം വലിയ മുഖവര ഒന്നുമില്ലാതെ പറഞ്ഞോന്നെ... " അവൻ അവളോട് തിരക്കി.... അപ്പോളേക്കും അമ്മയും അച്ഛനും അങ്ങോട്ട്‌ വന്നു... അച്ഛൻ കസേരയിൽ ഇരുന്നു.... അമ്മ തൂണും ചാരി നിന്നു....
" ഇതെന്താ എല്ലാവരും കൂടി... അപ്പോൾ കാര്യം ഗൗരവമുള്ളതാണല്ലോ.... പറയെന്നെ.... ഇനി വല്ല പ്രേമവുമാണോ..??.. " " യെ... അതല്ല ചേട്ടാ.... അത്.... " രേണുക വിക്കി വിക്കി പറഞ്ഞു.... " അവൾക്ക് പറയാൻ മടിയുണ്ടാകും മോനെ.... പക്ഷെ എനിക്ക് പറഞ്ഞല്ലേ പറ്റു.... ഞാൻ നിന്റെ അമ്മയായി പോയില്ലേ.... " അമ്മയുടെ സംസാരം തുടങ്ങിയപ്പോളെ അവർ പറയാൻ പോകുന്ന വിഷയത്തെ പറ്റി ഒരു രൂപം അവന് കിട്ടി.... അത് അവനെ അസ്വസ്ഥനാക്കി.... അവന്റെ മുഖം വലിഞ്ഞു മുറുകി.....

💬 Comments

View all comments