0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 499
" മോനെ.... രാധിക.... അവൾ നിനക്ക് എല്ലാമായിരുന്നു എന്ന് ഞങ്ങൾക്കറിയാം.... പക്ഷെ.... അവൾ പോയിട്ട് ഇപ്പോൾ ആറു വർഷം കഴിഞ്ഞില്ലെടാ.... ഇപ്പോളും നീ ഇങ്ങനെ അവൾ കൂടെയുള്ളത് പോലെ നടക്കുന്നത് കാണുമ്പോൾ പേടിയാകുവാ...." ആ അമ്മ പൊട്ടികരഞ്ഞു.... " നീ എത്ര വേണ്ടെന്ന് വച്ചാലും സത്യം സത്യമല്ലാതെയാകില്ലല്ലോ..... മീനുവിനെ നമ്മളെ ഏല്പിച്ച് അവൾ നമ്മളെ എല്ലാം വിട്ടു പോയി.... ഒരിക്കലും തിരിച്ചു വരാനാകാത്ത ദൂരത്തേക്ക്.... ഇനിയെങ്കിലും നീ അത് ഒന്ന് മനസിലാക്ക്..." നന്ദന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി..... ഒരു കൈയിൽ കുഞ്ഞു മീനുവിനെയും കൈയിൽ വച്ച് വെള്ളപൊതിഞ്ഞ രാധുവിനെ കെട്ടിപിടിച്ചു കരയാൻ പോലുമാകാതെ അവന്റെ രൂപം അവന്റെ മുന്നിലൂടെ മിന്നി മറഞ്ഞു.... " അതുകൊണ്ട് ഞങ്ങൾ എല്ലാവരും കൂടി ഒരു തീരുമാനം എടുത്തു.... രേണുകയ്ക്ക് നിന്നെ വിവാഹം ചെയ്യാൻ ഇഷ്ടമാണ്.... ഇനിയെങ്കിലും നീ കഴിഞ്ഞതെല്ലാം മറക്കണം.... പുതിയ ജീവിതം തുടങ്ങണം... നിനക്ക് വേണ്ടിയല്ലെങ്കിലും ഈ കുഞ്ഞിനെ ഓർത്തെങ്കിലും.... " അമ്മ പറഞ്ഞവസാനിപ്പിച്ചു.... അവൻ ദേഷ്യത്തോടെ രേണുകയെ നോക്കി...അവൾ തല താഴ്ത്തി നിൽക്കുകയാണ്... അവന്റെ നോട്ടം അമ്മയിലേക്കും അച്ഛനിലേക്കും മാറി.... അവസാനം അത് ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന രാധുവിന്റെ ഫോട്ടോയിൽ പോയി നിന്നു..... അവൻ മോളെ മാറ്റിയിരുത്തി ചാടി എഴുന്നേറ്റു..... ഫോട്ടോയിൽ നിന്നും ആ മാല വലിച്ചു പറിച്ചു കളഞ്ഞു..... " അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് ഈ ഫോട്ടോയ്ക്ക് മാല ഇടരുതെന്ന്.... എത്ര പറഞ്ഞാലും കേൾക്കില്ലന്ന് വച്ചാൽ... " അവൻ അവർ പറഞ്ഞതോന്നും ശ്രദ്ധിക്കാത്ത രീതിയിൽ പറഞ്ഞു.... " മോനെ... നീ.... " അമ്മ എന്തോ പറയാനൊരുങ്ങി....

💬 Comments

View all comments