0%

Chapter Title : ഇളംതെന്നൽ പോലെ [രുദ്ര]

Author : Kambikathakal Read All Parts 499
" അമ്മ പറഞ്ഞത് ശരിയാണ്.... അവൾ എനിക്ക് എല്ലാമായിരുന്നു.... ഇപ്പോളും എല്ലാമാണ്... ഇനിയും എല്ലാമായിരിക്കും.... അവൾ നിങ്ങളെ വിട്ട് പോയിട്ടുണ്ടാകും.... പക്ഷെ അവൾക്ക് എന്നെ വിട്ടു പോകാൻ സാധിക്കില്ല.... ഇന്നും അവൾ എന്റെ കൂടെ തന്നെയുണ്ട്..... ഇനിയുമുണ്ടാകും.... " അവൻ സമാധാനത്തോടെ പറഞ്ഞു... " മോനെ.... പക്ഷെ.... മീനു.... " അമ്മ വീണ്ടും എന്തോ പറയാൻ വന്നു... "അമ്മേ മീനുമോൾക്ക് യാതൊരു കുറവും ഇതുവരെ ഞാൻ വരുത്തിയിട്ടില്ല.... ഇനി വരുത്തുകയുമില്ല.... അവൾ എന്റെ രാധുവിന് എന്നോടുള്ള
സ്നേഹത്തിന്റെ അടയാളമാണ്.... ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും അവൾ പത്തു മാസം ചുമന്നു പ്രസവിച്ച എന്റെ ചോര.... അവളെ വേറെ ഒരാൾക്ക് പങ്കു വയ്ക്കാൻ എനിക്ക് സാധിക്കില്ല.... അത് അവളുടെ മുഖമുള്ള രേണുകയ്ക്ക് പോലും.... " ഒന്ന് നിർത്തിയിട്ട് അവൻ വീണ്ടും തുടർന്നു..." അവൾക്ക് പകരമാകാൻ മറ്റൊരാൾക്ക്‌ കഴിയില്ല.... അവൾ അവൾ മാത്രമാണ്.... എന്റെ രാധു.... ഇന്നും എന്റെ ഓരോ ശ്വാസത്തിലും നിറഞ്ഞു നിൽക്കുന്ന എന്റെ പ്രാണന്റെ പാതി അവൾ മാത്രമാണ്.... അവൾ മരിച്ചിട്ടില്ല.... ഇന്നും എന്റെ കൂടെയുണ്ട്.... ഇനി അങ്ങനെ ആരും പറയാൻ പാടില്ല..... " അവൻ പറഞ്ഞു നിർത്തി.... അമ്മയും രേണുകയും അപ്പോളേക്കും കരഞ്ഞിരുന്നു.... അച്ഛൻ നിസ്സഹായനായി അവനെ നോക്കി നിന്നു..... " രേണുക സ്കൂട്ടറിലല്ലേ വന്നത്.... ഇപ്പോൾ പോയാൽ ഇരുട്ടുന്നതിന് മുൻപ് വീട്ടിലെത്താം.... അച്ഛനെയും അമ്മയെയും തിരക്കിയെന്നു പറഞ്ഞേക്കു....." അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..... രേണുക കണ്ണുകൾ ഇറുക്കെ തുടച്ച് പേഴ്സും എടുത്ത് സ്കൂട്ടറിനടുത്തേക്ക് നടന്നു.... അവൾ പോകുന്നത് കണ്ടപ്പോൾ ഒന്നും മിണ്ടാതെ അമ്മയും അച്ഛനും

💬 Comments

View all comments