0%

Chapter Title : ഇല്ലിക്കോട്ട് തമ്പുരാൻ 1 [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 755

തമ്പ്രാ.... ഉണ്ട്, എത്തിക്കാം എത്രയും പെട്ടെന്ന് തന്നെ രാമുവിനെ ഇങ്ങട് കൊണ്ടുവന്നോളാം, വേണ്ട ഏർപ്പാട് ഒക്കെ അടിയൻ ചെയ്തോളാം. ഹ്മ്മ് അങ്ങനെ ആവട്ടെ എന്നാൽ.... തമ്പുരാൻ പറഞ്ഞു. ഷാപ്പുണ്ണി അപ്പോൾ തന്നെ രണ്ടു വല്യേക്കാരെ മംഗലാപുരത്തേക്ക് പോകാൻ ഏർപ്പാട് ആക്കി, അവർ ഷാപ്പുണ്ണിടെ വീട്ടിൽ നിന്നും പോയി അപ്പോഴാണ് അകത്തു നിന്ന് ഷാപ്പുണ്ണിടെ വേളി ശാരദ, തമ്പുരാനെ നോക്കിയതും അവരുടെ കണ്ണുകൾ ഉടക്കിയതും.

തമ്പുരാന്റെ സ്ഥിരം കുറ്റികളിൽ ഒന്ന് ആയിരുന്നു അവൾ, പിന്നെ തമ്പുരാൻ ഒന്ന് ആലോചിച്ചു എന്നിട്ട് ഷാപ്പുണ്ണിയോട് പറഞ്ഞു "ഹ്മ്മ് ഷാപ്പുണ്ണി, അവർക്ക് വഴി ഒന്നും നിശ്ചയം ഇല്ല്യ, താൻ ചെന്നു അവർക്ക് വഴി ഒക്കെ ഒന്ന് ശരിക്കും പറഞ്ഞു കൊടുത്തിട്ട് അവരെ യാത്ര ആക്കിട്ടു വാ" ഷാപ്പുണ്ണി തല കുലുക്കി സമ്മതിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് പോകുന്നു. ശാരദ അകത്തു നിന്ന് തമ്പുരാന്റെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് കിടപ്പറയിലേക്ക് പോയി. ഷാപ്പുണ്ണി പോയതിനു പിന്നാലെ തമ്പുരാൻ എഴുന്നേറ്റ് അകത്തേക്ക് പോയി, വാതിൽ അടച്ചു. സമയം ഇരച്ചു നീങ്ങി ഷാപ്പുണ്ണി കൊപ്ര കളത്തിൽ വല്യേക്കാർക്ക് വഴി ഒക്കെ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു, പിന്നെ വഴി ചിലവിനുള്ള വകയും കൊടുത്തു, അവരെ യാത്ര ആക്കി തിരികെ ഷാപ്പുണ്ണി അയാളുടെ വീട്ടിലേക്കു വന്നു.

ഉമ്മറത്തു എത്തിയ ഷാപ്പുണ്ണി തമ്പുരാനെ കണ്ടില്ല പക്ഷെ തമ്പുരാന്റെ കോളാമ്പിയും വടിയും മെതിയടിയും എല്ലാം അവിടെ ഉണ്ട്, തമ്പുരാന്റെ സ്വഭാവം നന്നായി അറിയാവുന്ന ഷാപ്പുണ്ണിക്ക് അല്പം പന്തികേട് മണത്തിരുന്നു. ഒരല്പനേരം കഴിഞ്ഞു ഉമ്മറത്തെ വാതിൽ തുറന്നു, അഴിച്ചിട്ട മുടിയും വിയർത്തൊലിച്ച ശരീരവും

💬 Comments

View all comments